ഇടുക്കി മൂന്നാറിൽ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് രണ്ട് വിദ്യാർത്ഥിനികൾ മരിച്ചു, മൂന്ന് പേർ ഗുരുതരാവസ്ഥയിൽ

Advertisement

ഇടുക്കി: മൂന്നാറിൽ വിനോദസഞ്ചാരികളുടെ ബസ് എക്കോ പോയിന്റിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ 2 പേർ മരിച്ചു. ആദിക, വേണിക എന്നി വിദ്യാർത്ഥികളാണ് മരിച്ചത്. മൂന്ന് പേരുടെ നില ഗുരുതരമാണ്. 20 പേർക്ക് പരിക്കേറ്റു. കന്യാകുമാരിയിൽ നിന്നുള്ള സംഘം സ‍ഞ്ചരിച്ച ബസ് ആണ് അപകടത്തിൽപെട്ടത്. 37 വിദ്യാർത്ഥികളാണ് ബസിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. ആകെ 42 പേർ ഉണ്ടായിരുന്നു. മരിച്ചത് രണ്ട് പെൺകുട്ടികളാണ്. കേരള രജിസ്ട്രേഷനുള്ള ബസ് അപകടത്തിൽപെട്ട് മറിഞ്ഞപ്പോൾ ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഇവരുടെ പേരോ മറ്റ് വിവരങ്ങളോ ഇപ്പോൾ വ്യക്തമല്ല. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. 

Advertisement