തൃശൂർ. പീച്ചിയിൽ ഉൾവനത്തിൽ വെച്ച് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട താമരവെള്ളച്ചാൽ ഊരിലെ പ്രഭാകരന്റെ മൃതദേഹം പുഴവഴി കാടിനു പുറത്തെത്തിച്ചു,ഇന്നലെ വൈകീട്ട് വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോയ പ്രഭാകരനെ കാട്ടാന ആക്രമിക്കുകയായിരുന്നു,ആനയുടെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട മകനും മരുമകനുമാണ് മരണവിവരം പുറത്തറിയിച്ചത്
പീച്ചി റേഞ്ചിന് കീഴിലെ അമ്പഴച്ചാൽ വനമേഖലയിൽ വച്ചാണ് ഇന്നലെ രാത്രിയോടെ ആക്രമണമുണ്ടായത്,വനവിഭവങ്ങൾ ശേഖരിച്ച് രാത്രി തങ്ങാൻ സ്ഥലമന്വേഷിക്കുമ്പോഴാണ് ആനയുടെ മുന്നിൽ പെട്ടത്,മകൻ മണികണ്ഠനും മരുമകൻ ലിജോയും ഓടി രക്ഷപ്പെട്ടെങ്കിലും വലിയ ചാക്ക് കയ്യിലുള്ളതിനാൽ പ്രഭാകരന് ഓടി രക്ഷപ്പെടാൻ കഴിഞ്ഞില്ല,
കാട്ടാനയുടെആക്രമണത്തിൽ ഗുരുതരമായിപരിക്കെറ്റ പ്രഭാകരനെ വനത്തിന് പുറത്തെത്തിക്കാൻ ഒപ്പമുള്ളവർ ശ്രമിച്ചിരുന്നെങ്കിലും ഇതിനിടെ ജീവൻ നഷ്ടമായി,രാവിലെ മകനും മരുമകനും തിരിച്ചെത്തിയാണ് മരണവിവരം അറിയിച്ചത്,തുടർന്ന് വനംവകുപ്പ് സംഘം കാട്ടിലേക്ക് തിരിച്ചു,ഏറെ പരിശോധനകൾക്ക് ശേഷമാണ് മൃതദേഹം കണ്ടെത്താനായത്,കാട് വഴിയെത്തിക്കുക ശ്രമകരമാകുമെന്ന് മനസിലാക്കിയതിന്റെ പശ്ചാത്തലത്തിൽ പുഴ കടത്തി ബോട്ടിലാണ് മൃതദേഹം പീച്ചി ഐബിയിലേക്കെത്തിച്ചത്,പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാളെ മൃതദേഹം വീട്ടിലെത്തിക്കും,