പാലക്കാട്.പോത്തുണ്ടി ഇരട്ടകൊലപാതകത്തിൽ ചെന്താമര മൊഴിമാറ്റി ,കുറ്റസമ്മതത്തിന് തയ്യാറല്ലെന്ന നിലപാടുമായി പ്രതി ചെന്താമര. ചിറ്റൂർ കോടതിയിൽ കുറ്റസമ്മത മൊഴി രേഖപ്പെടുത്താൻ തുടങ്ങി മിനിറ്റുകൾക്കുള്ളിലാണ് ചെന്താമര നിലപാട് മാറ്റിയത്. സ്വന്തം ഇഷ്ട പ്രകാരമാണ് മൊഴി നൽകുന്നതെന്നും ചെയ്ത തെറ്റിൽ നിന്നും രക്ഷപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും ആദ്യം കോടതിയിൽ പറഞ്ഞെങ്കിലും മൊഴി നൽകിയാലുണ്ടാവുന്ന ഭവിഷ്യത്ത് മനസിലാക്കാൻ അഭിഭാഷകരുമായി സംസാരിക്കാൻ സമയം അനുവദിച്ചതിന് പിന്നാലെയാണ് ചെന്താമര മൊഴി നൽകാനില്ലെന്ന് കോടതിയെ അറിയിച്ചത്
രഹസ്യമൊഴി രേഖപ്പെടുത്തും മുമ്പ് പ്രതി കോടതിയിൽ പറഞ്ഞത് തനിക്ക് രക്ഷപ്പെടണമെന്നില്ല. ചെയ്തത് തെറ്റ് തന്നെയാണ്. തനിക്ക് ശിക്ഷ ലഭിക്കണം. സ്വന്തം ഇഷ്ട പ്രകാരമാണ് മൊഴി നൽകുന്നത്.എന്നാൽ കോടതി അനുമതിയോടെ അഭിഭാഷകനുമായി സംസാരിച്ച്
കഴിഞ്ഞതോടെ പ്രതി നിലപാട് മാറ്റി,കുറ്റസമ്മത മൊഴിക്ക് ചെന്താമര തയ്യാറല്ല.ഇതുവരെ ചെന്താമരയ്ക്ക് അഭിഭാഷകനുമായോ, മൊഴിയുടെ കാര്യം സംബന്ധിച്ചോ സംസാരിക്കാൻ അവസരം ലഭിച്ചിരുന്നില്ല. കാര്യം ബോധ്യമായതോടെയാണ് ചെന്താമര യാഥാർഥ്യം പറഞ്ഞതെന്ന് അഭിഭാഷകൻ ചെന്താമരയുടെ അഭിഭാഷകൻ ജേക്കബ് മാത്യു പറഞ്ഞു.
കഴിഞ്ഞമാസം 27 നാണ് പോത്തുണ്ടി സ്വദേശി സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ വ്യക്തി വൈരാഗ്യത്തിൻ്റെ പേരിൽ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. കുറ്റസമ്മത മൊഴി വിചാരണയ്ക്ക് ബലം നൽകുമെന്ന അന്വേഷണ സംഘത്തിൻ്റെ കണക്ക് കൂട്ടലാണ് തെറ്റിയത്.പ്രതി മൊഴി മാറ്റിയെക്കുമെന്ന ആശങ്കയും അന്വേഷണസംഘത്തിന് ഉണ്ടായിരുന്നു