കൊച്ചി. സംസ്ഥാനത്ത് സി.പി.ഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂർത്തിയാകാൻ രണ്ടുമാസം ബാക്കി നിൽക്കേ നിയമനം ലഭിക്കാതെ പകുതിയിലധികം ഉദ്യോഗാർത്ഥികൾ. പൊലീസിലെ ഒഴിവുകൾ കൃത്യമായി പി.എസ്.സിയിൽ റിപ്പോർട്ട് ചെയ്യാത്തതാണ് നിയമനം നടക്കാത്തതിന് കാരണമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.
2023 ഏപ്രിൽ 15നാണ് 6647 പേരെ ഉൾപ്പെടുത്തിയുള്ള സിപിഒ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. എന്നാൽ നിയമന ശുപാർശ നൽകിയത് 1836 പേർക്ക് മാത്രം. KAP 1, 2, 3, 4, 5,SAP, MAP എന്നിങ്ങനെ 7 ബെറ്റാലിയനിലേക്കുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂർത്തിയാകാൻ രണ്ടരമാസം മാത്രമാണ് ബാക്കിയുള്ളത് . എന്നാൽ നിയമനം 27% മാത്രം നടന്നതിലുള്ള ആശങ്കയിലാണ് ഉദ്യോഗാർത്ഥികൾ.
റാങ്ക് പട്ടിക ഏപ്രിൽ പുറത്തുവന്നിട്ടും സർവീസിലെ ഒഴിവുകൾ പി എസ് സി യിൽ റിപ്പോർട്ട് ചെയ്തതാകട്ടേ ഒക്ടോബറിൽ. നിയമനം ലഭിച്ച ഉദ്യോഗാർത്ഥികൾ ജോലിയിൽ പ്രവേശിച്ചത് ജനുവരിയിലും.2023 ൽ പ്രസിദ്ധീകരിച്ച പട്ടികയിൽ 13, 975 പേരെ ഉൾപ്പെടുത്തിയിട്ട് 32 % പേർക്ക് മാത്രം ജോലി നൽകിയതിനെതിരെ സെക്രട്ടറിയേറ്റ് പടിക്കലിലെ ഉദ്യോഗാർത്ഥികളുടെ സമരം വലിയ ജ ശ്രദ്ധ നേടിയെങ്കിലും പട്ടികയുടെ കാലാവധി നീട്ടാൻ സർക്കാർ തയ്യാറായതുമില്ല. കേവലം മാസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴും സർക്കാരിൽ പ്രതീക്ഷയുണ്ടെന്നും ഉദ്യോഗാർത്ഥികൾ
സർക്കാരിൽ നിന്ന് അനുകൂലമായി നടപടി ഇല്ലെങ്കിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം