കോഴിക്കോട്: എയ്‌ഡഡ് സ്‌കൂള്‍ അധ്യാപികയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോടഞ്ചേരി സെൻറ് ജോസഫ് എല്‍ പി സ്കൂള്‍ അധ്യാപികയായ കോഴിക്കോട് കട്ടിപ്പാറ സ്വദേശി അലീന ബെന്നിയാണ് മരിച്ചത്.
ആറ് വർഷമായി ശമ്പളം ലഭിക്കാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അലീനയുടെ കുടുംബം ആരോപിച്ചു.
താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജുമെൻ്റിന് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി എല്‍ പി സ്കൂളില്‍ 5 വർഷം ജോലി ചെയ്ത അലീന കഴിഞ്ഞ ഒരു വർഷമായി കോടഞ്ചേരി സെൻ്റ് ജോസഫ് എല്‍പി സ്കൂളിലാണ് ജോലി ചെയ്യുന്നത്. ജോലിക്കായി ആറുവർഷം മുൻപ് 13 ലക്ഷം രൂപ താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന് നല്‍കിയതായും കുടുംബം പറയുന്നുണ്ട്.
Home News Breaking News ആറ് വർഷമായി ശമ്പളമില്ല; താമരശ്ശേരി രൂപതയ്ക്ക് കീഴിൽ കോടഞ്ചേരിയിൽ എയ്‌ഡഡ് സ്‌കൂള്‍ അധ്യാപിക ജീവനൊടുക്കി