വയനാട്. മാനന്തവാടി വാളാട് ബൈക്കും കാറും കൂട്ടിയിടിച്ച് ഒരു മരണം ; രണ്ടുപേർക്കു പരിക്ക്. ബൈക്ക് യാത്രികനായ കാട്ടിമൂല കാപ്പുമ്മൽ ജഗനാഥൻ (20) ആണ് മരിച്ചത്. സഹയാത്രികൻ ആലാറ്റിൽ വടക്കേ പറമ്പിൽ അനൂപ് (22), കാർ യാത്രികൻ നിരപ്പേൽ സണ്ണി (56) എന്നിവർക്ക് പരിക്ക്. ഇവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി
അപകടത്തിൽ പരിക്കേറ്റവരെ കൊണ്ടുപോയില്ല എന്ന് ആരോപണം പോലീസ് ജീപ്പ് തടഞ്ഞ് നാട്ടുകാർ. ജീപ്പ് തടഞ്ഞിട്ട് നാട്ടുകാരുടെ പ്രതിഷേധം. തലപ്പുഴ സ്റ്റേഷന്റെ ജീപ്പാണ് തടഞ്ഞത്. ജീപ്പിൻറെ ഇൻഷുറൻസ് കാലാവധി കഴിഞ്ഞതെന്നും നാട്ടുകാരുടെ ആരോപണം