വയനാട്. ചൂരൽമല – മുണ്ടക്കൈ ദുരന്തബാധിതരുടെ ജനകീയ സമിതി സർക്കാരിനെതിരെ സമരത്തിലേക്ക്. ദുരന്തം നടന്ന ഏഴുമാസം ആയിട്ടും ഗുണഭോക്താക്കളുടെ പൂർണ്ണ ലിസ്റ്റ് പുറത്തുവിടാൻ വൈകുന്നു എന്ന് പരാതി ജനകീയ സമിതിയും പഞ്ചായത്തും ചേർന്ന് ലിസ്റ്റ് സർക്കാരിനെ സമർപ്പിച്ചതാണ് എന്ന് ചെയർമാൻ മനോജ് ജെ എം ജെ. ഇത് പരിശോധിച്ച് ശേഷം അംഗീകരിച്ചാൽ മാത്രം മതിയാകും
വീട് ലഭിക്കുന്ന കാര്യത്തിൽ പലർക്കും ആശങ്ക നിലനിൽക്കുന്നു. നെടുമ്പാല എസ്റ്റേറ്റിലേതുപോലെ എൽസ്റ്റൺ എസ്റ്റേറ്റിലും 10 സെൻറ് ഭൂമിയിൽ വീട് നിർമ്മിക്കണം. ജനകീയ സമിതിയുടെ ഈ ആവശ്യം സർക്കാർ ഇതുവരെ പരിഗണിച്ചിട്ടില്ല. ഇരു എസ്റ്റേറ്റുകളും ഒന്നിച്ച് ഏറ്റെടുത്ത് പുനരധിവാസം വേഗത്തിൽ ആക്കണം. രണ്ട് ഘട്ടമായി ഏറ്റെടുക്കുന്നത് അനുവദിക്കാൻ കഴിയില്ല
ആദ്യഘട്ട സമരം എന്ന നിലയിൽ കലക്ടറേറ്റിനു മുന്നിൽ തിങ്കളാഴ്ച ദുരന്തബാധിതരുടെ ഉപവാസം