വാർത്താനോട്ടം

Advertisement


2025 ഫെബ്രുവരി 20 വ്യാഴം

BREAKING NEWS

👉എലപ്പുള്ളിയിൽ നിർദ്ദിഷ്ട ബ്രൂവറി സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

👉സ്ഥലവും സമയവും സർക്കാർ തീരുമാനിച്ചാൽ മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാറെന്ന് വി ഡി സതീശൻ

👉കോഴിക്കോട് സ്വകാര്യ സ്ക്കൂൾ അധ്യാപികയുടെ ആത്മഹത്യ: അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്തി വി.ശിവൻകുട്ടി

👉 കൊല്ലം ചവറ കെ എം എം എൽ ൽ ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപാ തട്ടിയെടുത്ത സംഭവത്തിൽ ശൂരനാട് സ്വദേശിയായ മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ

👉 ആശ വർക്കർമാരുടെ സമരം: ശബളം വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറെന്ന് ആരോഗ്യ മന്ത്രി. കേരളം ആവശ്യപ്പെട്ട 100 കോടി കേന്ദ്രം തന്നില്ലെന്നും മന്ത്രി

🌴കേരളീയം🌴

🙏പാലക്കാട് എലപ്പുള്ളിയില്‍ മദ്യനിര്‍മ്മാണ ശാല സ്ഥാപിക്കാനുള്ള തീരുമാനത്തിന് ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ് യോഗം അംഗീകാരം നല്‍കി. സിപിഐയും ആര്‍ജെഡിയും എതിര്‍പ്പറിയിച്ചു.

🙏ഈ മാസം 21 വരെ കോഴിക്കോട് ജില്ലയില്‍ നടക്കുന്ന ക്ഷേത്രോത്സവങ്ങളില്‍ ഒരാനയെ വീതം എഴുന്നള്ളിക്കാന്‍ അനുമതി. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ലയില്‍ നിന്നുള്ള ആനകളെ മാത്രമേ ഉത്സവത്തില്‍ പങ്കെടുപ്പിക്കാന്‍ പാടൂള്ളൂ.

🙏 കേരളം കാത്തിരിക്കുന്ന ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയ്ക്ക് നാളെ തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന ഉച്ചകോടിയില്‍ കേന്ദ്ര – സംസ്ഥാന മന്ത്രിമാരും വിദേശരാജ്യ പ്രതിനിധികളും സംബന്ധിക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ് അറിയിച്ചു. ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ദ്വിദിന ഉച്ചകോടി നടക്കുന്നത്.

🙏 സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാരുടെ സമരം പത്താം ദിനം പിന്നിടുന്നു. സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ഇന്നലെയെത്തി. സമരക്കാരോട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ സമന്‍സ് നല്‍കിയ നടപടിയ സതീശന്‍ വിമര്‍ശിച്ചു.

🙏 കാര്യവട്ടം ക്യാമ്പസിലെ റാഗിങ്ങില്‍ പ്രതികളായ ഏഴ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. വിദ്യാര്‍ത്ഥികളായ വേലു, പ്രിന്‍സ്, അനന്തന്‍, പാര്‍ത്ഥന്‍, അലന്‍, ശ്രാവണ്‍, സല്‍മാന്‍ എന്നിവരെയാണ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചത്. സംഭവത്തില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ റാഗിങ്ങിന് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് കഴക്കൂട്ടം പോലീസ് വിദ്യാര്‍ത്ഥികളെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.

🙏 എയ്ഡഡ് സ്‌കൂള്‍ അധ്യാപികയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോഴിക്കോട് കട്ടിപ്പാറ സ്വദേശി അലീന ബെന്നിയാണ് മരിച്ചത്. വീടിനുള്ളിലാണ് തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

🙏 കോടഞ്ചേരി സെന്റ് ജോസഫ് എല്‍ പി സ്‌കൂള്‍ അധ്യാപിക അലീന ബെന്നിയുടെ മരണത്തില്‍ താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് മാനേജ്‌മെന്റിനെതിരെ ആരോപണവുമായി പിതാവ് ബെന്നി. മകള്‍ക്ക് ശമ്പളം നല്‍കിയില്ലെന്നും മകളുടെ നിയമനം ശരിയാക്കാന്‍ സര്‍ക്കാരിന് രേഖകള്‍ നല്‍കിയില്ലെന്നും അടക്കം ഗുരുതര ആരോപണങ്ങളാാണ് അലീനയുടെ പിതാവ് ഉന്നയിക്കുന്നത്.

🙏 മൂന്നാറില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം മൂന്നായി. കന്യാകുമാരിയില്‍ നിന്നും വിനോദയാത്രക്ക് എത്തിയ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. മൂന്നാറിലെ മാട്ടുപെട്ടിയില്‍ വെച്ചാണ് അപകടമുണ്ടായത്.

🙏നെന്‍മാറ ഇരട്ടക്കൊലപാതക കേസില്‍ കുറ്റസമ്മത മൊഴി നല്‍കാന്‍ തയ്യാറല്ലെന്ന് പ്രതി ചെന്താമര. അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ചെന്താമര നിലപാട് മാറ്റിയിരിക്കുന്നത്.

🙏 ബെവ്കോ ഔട്ട് ലെറ്റുകളില്‍ നിന്നും മദ്യം മോഷ്ടിച്ചാല്‍ ഇനി കൈയോടെ പിടിവീഴും. ബില്ലടക്കാതെ കുപ്പിയുമായി പുറത്തേക്ക് ആര്‍ക്കും കടക്കാന്‍ കഴിയില്ല. കുപ്പികളില്‍ പുതിയ മാഗ്നറ്റിക് സംവിധാനം ഘടിപ്പിച്ചാണ് മോഷണം തടയുക.

🙏 ബസിന് റൂട്ട് പെര്‍മിറ്റ് അനുവദിക്കാന്‍ കൈക്കൂലിയായി പണവും മദ്യവും വാങ്ങിയ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറും, രണ്ട് ഏജന്റുമാരും ചെല്ലാനം സ്വദേശിയുടെ പരാതിയില്‍ വിജിലന്‍സ് പിടിയിലായി എറണാകുളം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലെ ആര്‍.ടി.ഒ ജെര്‍സണിനെയും, ഏജന്റുമാരായ സജി, രാമപടിയാര്‍ എന്നിവരെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

🙏എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ ബഹളമുണ്ടാക്കിയയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിണറായി വിജയന്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു സ്വകാര്യ സ്ഥാപനത്തിലെ സെക്യുരിറ്റി ജീവനക്കാരന്‍ ബഹളമുണ്ടാക്കിയത്.

🙏 വയനാട് അമ്പലവയലില്‍ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടയില്‍ യുവാവ് കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ മരണ കാരണം തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവമെന്ന് വിവരം.

🇳🇪 ദേശീയം 🇳🇪

🙏രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രി, പര്‍വ്വേശ് വര്‍മ്മ ഉപമുഖ്യമന്ത്രിയാകും. വിജേന്ദ്ര ഗുപ്ത ആയിരിക്കും ഡല്‍ഹി സ്പീക്കര്‍. ഉച്ചയ്ക്ക് രാംലീല മൈതാനിയിൽ സത്യപ്രതിഞ്ജ ചടങ്ങുകൾ നടക്കും.

🙏 കര്‍ണാടകയിലെ മുഡാ ഭൂമി അഴിമതി കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ലോകായുക്തയുടെ ക്ലീന്‍ ചിറ്റ്. സിദ്ധരാമയ്യ, ഭാര്യ, മറ്റ് പ്രതികള്‍ തുടങ്ങിയവര്‍ക്കെതിരെ തെളിവുകളില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ലോകായുക്ത ക്ലീന്‍ ചിറ്റ് നല്‍കിയത്. അന്വേഷണ സംഘം അന്തിമ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

👍 മൈസൂര്‍ നഗരവികസന അതോറിറ്റിയുടെ (മുഡ) ഭൂമി കുംഭകോണ കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഭാര്യക്കും എതിരെ അന്വേഷണം നടത്താന്‍ തെളിവുകളില്ലെന്ന് കര്‍ണാടക ലോകായുക്തയുടെ നിലപാട് സര്‍ക്കാറിനും കോണ്‍ഗ്രസിനും ആശ്വാസമാകുന്നു.

🙏കാര്‍വാര്‍ നാവിക താവളത്തെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി നല്‍കിയതിന് ഉത്തര കന്നഡ ജില്ലയില്‍ നിന്നുള്ള രണ്ട് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്.

🙏 മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി ശീതയുദ്ധമില്ലെന്ന് തുറന്ന് പറഞ്ഞ് ഉപമുഖ്യമന്ത്രിയും ശിവസേന ഷിന്‍ഡെ വിഭാഗം നേതാവുമായ ഏകനാഥ് ഷിന്‍ഡെ.

🙏 കുംഭമേള നടക്കുന്ന പ്രയാഗ്രാജിലെ ഗംഗയിലെയും യമുനയിലെയും വെള്ളം കുളിയ്ക്കാന്‍ യോഗ്യമല്ലെന്നും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം അമിതമാണെന്നുമുള്ള കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് തള്ളി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

🇦🇴 അന്തർദേശീയം 🇦🇽

🙏 ഇന്ത്യയിലെ വോട്ടിങ് പ്രോത്സാഹിപ്പിക്കുന്നതിനായി നല്‍കിയിരുന്ന 21 മില്യണ്‍ ഡോളര്‍ യുഎസ് ധനസഹായം നിര്‍ത്തലാക്കിയതില്‍ വിശദീകരണവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കുതിച്ചുയരുന്ന സമ്പദ്വ്യവസ്ഥയും ഉയര്‍ന്ന നികുതി നിരക്കുമുള്ള രാജ്യത്തിന് സാമ്പത്തിക പിന്തുണയുടെ ആവശ്യകത എന്തെന്ന് ട്രംപ് ചോദിച്ചു.

🙏 അമേരിക്കയിലെ 265 മില്യണ്‍ ഡോളര്‍ കൈക്കൂലി ആരോപണത്തില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്കെതിരെ അന്വേഷണത്തിനായി ഇന്ത്യയുടെ സഹായം തേടി യുഎസിലെ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍.

🙏 അല്‍പ്പമെങ്കിലും നയതന്ത്രജ്ഞത ഉള്ള നേതാവായിരുന്നു യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലെന്‍സ്‌കിയെങ്കില്‍ യുക്രൈന് കാര്യമായ നഷ്ടം ഉണ്ടാകാതെ പണ്ടേ യുദ്ധം അവസാനിപ്പിക്കാമായിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

🏏 കായികം 🏏

🙏 ഐസിസി ചാംപ്യന്‍സ് ട്രോഫിയിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ പാകിസ്ഥാന് തോല്‍വി. ന്യൂസിലന്‍ഡിനെിതരായ മത്സരത്തില്‍ 60 റണ്‍സിനാണ് പാകിസ്ഥാന്റെ തോല്‍വി.

LEAVE A REPLY

Please enter your comment!
Please enter your name here