കൊച്ചി:വീണ്ടും റെക്കോര്‍ഡ് കുതിപ്പുമായി സ്വര്‍ണവില. ഇന്ന് 280 രൂപ വര്‍ധിച്ചതോടെയാണ് 11ന് രേഖപ്പെടുത്തിയ 64,480 എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്ക് സ്വര്‍ണവില മറികടന്നത്.
ഇന്ന് 64,560 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചത്. 8070 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇന്ന് 64,480 എന്ന റെക്കോര്‍ഡ് മറികടന്നതോടെ, ഉടന്‍ തന്നെ 65,000 എന്ന സൈക്കോളജിക്കല്‍ ലെവലും കടന്ന് സ്വര്‍ണവില മുന്നേറുമെന്ന സൂചനയാണ് ലഭിക്കുന്നത്. 11ന് 64,480 രൂപയായി ഉയര്‍ന്ന സ്വര്‍ണവില പിന്നീട് 63,120 രൂപയായി താഴ്ന്ന ശേഷമാണ് തിരിച്ചുകയറിയത്. നാലു ദിവസത്തിനിടെ 1400 രൂപയിലധികമാണ് വര്‍ധിച്ചത്.