തിരുവനന്തപുരം.ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസിന്റെ യാത്രാ ബത്ത ഉയർത്താൻ ശുപാർശ.5 ലക്ഷത്തിൽ നിന്ന് 11 ലക്ഷമായി യാത്രാബത്ത ഉയർത്തണമെന്നാണ് പൊതു ഭരണ വകുപ്പിന്‍റെ ശുപാർശ.
ഹൈകോടതിയിലെ സർക്കാർ അഭിഭാഷകരുടെ ശമ്പളവും വർദ്ധിപ്പിച്ചു. പി.എസ്.സി അംഗങ്ങളുടെ ഉൾപ്പടെ ശമ്പളം വർദ്ധിപ്പിച്ചതിനു എതിരെ പ്രതിപക്ഷം രംഗത്തെത്തി.
ശമ്പള വർധന ആവശ്യപ്പെട്ടു ആശ വർക്കർമാർ ഉൾപ്പടെ തെരുവിൽ സമരത്തിലാണ്.എന്നാൽ സാമ്പത്തിക
പ്രതിസന്ധിയെന്ന വാദം ഉയർത്തി സർക്കാർ കണ്ട ഭാവം നടിച്ചില്ല.
ഇതിനിടയിൽപി.എസ്.സി ചെയർമാൻ അടക്കമുള്ളവരുടെ ശമ്പളത്തിൽ വൻവർദ്ധനവ് ഇന്നലെയാണ് സർക്കാർ വരുത്തിയത്.പിന്നാലെയാണ് ഡൽഹിയിലെ കേരളത്തിൻറെ പ്രത്യേക പ്രതിനിധി കെ.വി തോമസിന്റെ യാത്രാബത്ത ഉയർത്തണമെന്ന ശുപാർശ പൊതു ഭരണ വകുപ്പ് തയ്യാറാക്കിയത്.ഇന്നലെ നടന്ന സബ്ജക്ട് കമ്മിറ്റി യോഗത്തിലാണ് കെ വി തോമസിന്റെ കൂട്ടണമെന്ന ആവശ്യമുയർന്നത്.നിലവിൽ 5 ലക്ഷം രൂപയാണ് യാത്രാബത്തയായി അനുവദിച്ചിട്ടുള്ളത്.പക്ഷേ പ്രതിവർഷം ചെലവ് ആകുന്നത് 6,31,000 രൂപ എന്നാണ് പൊതു ഭരണ വകുപ്പ് പറയുന്നത്. അനുവദിച്ചതിനേക്കാൾ കൂടുതൽ തുക ചിലവാകുന്നതുകൊണ്ട് യാത്രാബത്ത 11.31 ലക്ഷം രൂപ ആക്കണമെന്നാണ്
പൊതു ഭരണ വകുപ്പ് ധനവകുപ്പിൽ നൽകിയിരിക്കുന്ന ശുപാർശ.സബ്ജക്ട് കമ്മിറ്റി യോഗ തീരുമാനങ്ങൾ ധനവകുപ്പിനെ അറിയിക്കും.അതിൻമേൽ ധനവകുപ്പ് ഫണ്ട് അനുവദിക്കുന്നതാണ് പതിവ്.സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷനേതാവ് രംഗത്ത് വന്നു
ഭീകരമായ കൊള്ള നടക്കുന്നുവെന്നു ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രനും കുറ്റപ്പെടുത്തി
ഹൈക്കോടതി സർക്കാർ അഭിഭാഷകരുടെ ശമ്പളവും വർധിപ്പിച്ചു.സ്പെഷ്യൽ ഗവ പ്ലീഡർക്ക് 1.50 ലക്ഷം ആയി ഉയർത്തി.
സീനിയർ പ്ലീഡറുടെ ശമ്പളം 1.40 ലക്ഷം രൂപയാക്കി.മുൻകാല പ്രാബല്യത്തോടെയാണ് വർധനവ്.