ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ സന്ദര്‍ശിച്ച് നടന്‍ മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും. പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ എത്തിയപ്പോഴായിരുന്നു മമ്മൂട്ടി ഉപരാഷ്ട്രപതിയെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തി സന്ദര്‍ശിച്ചത്. ജോണ്‍ ബ്രിട്ടാസ് എംപിക്കൊപ്പമാണ് ഇവര്‍ ഉപരാഷ്ട്രപതിയുടെ വസതിയിലെത്തിയത്. ജോണ്‍ ബ്രിട്ടാസ് ആണ് ഫെയ്‌സ്ബുക്ക് പേജിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
‘മമ്മൂട്ടിക്കും അദ്ദേഹത്തിന്റെ സഹധര്‍മിണി സുല്‍ഫത്തിനും ഒപ്പം ഉപരാഷ്ട്രപതിയെ സന്ദര്‍ശിച്ചപ്പോള്‍…’ എന്ന അടിക്കുറിപ്പോടെയാണ് ബ്രിട്ടാസ് ചിത്രങ്ങള്‍ പങ്കുവച്ചത്. മമ്മൂട്ടിയ്ക്കും ഭാര്യയ്ക്കുമൊപ്പം നിര്‍മാതാവ് ആന്റോ ജോസഫും മമ്മൂട്ടിയുടെ മേക്കപ്പ് മാനും നിര്‍മാതാവുമായ ജോര്‍ജുമുണ്ടായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന മഹേഷ് നാരായണന്‍ സിനിമയുടെ ചിത്രീകരണമാണ് ഡല്‍ഹിയില്‍ നടക്കുന്നത്. സിനിമയുടെ ഡല്‍ഹി ഷെഡ്യൂള്‍ ചിത്രീകരണത്തിനായി വെള്ളിയാഴ്ച മോഹന്‍ലാലും എത്തുമെന്നാണ് വിവരം.