ആലപ്പുഴ. കുട്ടനാട് മാമ്പുഴക്കരിയിൽ വീട്ടമ്മയെ കെട്ടിയിട്ട ശേഷം സ്വർണവും പണവും കവർന്നതിനു പിന്നിൽ സാമ്പത്തിക തർക്കമെന്ന് പോലീസ് നിഗമനം. ഒരു കുടുംബത്തിലെ മൂവർസംഘമാണ് മോഷണത്തിന് പിന്നിൽ. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന കൃഷ്ണമ്മയ്ക്കൊപ്പം വീട്ടിൽ താമസിച്ചുവന്ന തിരുവനന്തപുരം സ്വദേശിയായ സ്ത്രീയും കുടുംബവുമാണ് മോഷണത്തിന് പിന്നിൽ. ഇവരുടെ ആൺ സുഹൃത്തായ ബാലരാമപുരം സ്വദേശി രാജേഷിനെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം വീട്ടമ്മ കൃഷ്ണമ്മയുടെ മൊഴികളിൽ സംശയത്തോടെ പോലീസ്. ഇവരെ കെട്ടിയിട്ടതായും അടുക്കള വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കയറിയതെന്നുമാണ് മൊഴി. എന്നാൽ കെട്ടിയിട്ടില്ലെന്നും ഇവർ സ്വയം വാതിൽ തുറന്നു കൊടുത്താണ് മോഷ്ടാക്കൾ അകത്തു കയറിയതെന്നുമാണ് പൊലീസ് സംശയിക്കുന്നത്. തർക്കത്തിനൊടുവിൽ വീട്ടിലെ സ്വർണവും പണവുമായി പ്രതികൾ കടക്കുകയായിരുന്നു. വീട്ടിൽ നിന്നും നഷ്ടപ്പെട്ടു എന്ന് പറയുന്ന സ്വർണത്തിന്റെ കണക്കിലും പോലീസിന് സംശയം. മോഷണത്തിനും ഭവനഭേദനത്തിനും കേസടുത്ത രാമങ്കരി പോലീസ് മറ്റ് പ്രതികൾക്കായി തിരുവനന്തപുരത്ത് അന്വേഷണം തുടരുകയാണ്.
Home News Breaking News മാമ്പുഴക്കരിയിൽ വീട്ടമ്മയെ കെട്ടിയിട്ട ശേഷം സ്വർണവും പണവും കവർന്നതിനു പിന്നിൽ സാമ്പത്തിക തർക്കം