പത്തനംതിട്ട .റാന്നി പെരുമ്പെട്ടിയിൽ രണ്ടു വയസ്സുകാരി കിണറ്റിൽ വീണു മരിച്ചു.ഷാജി സരള ദമ്പതികളുടെ മകൾ അരുണിമ ആണ് മരിച്ചത്.വീട്ടിലെ കിണറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനു സമീപത്തെ ക്ഷേത്രത്തില്‍ ഉല്‍സവവുമായി ബന്ധപ്പെട്ട് ശബ്ദഘോഷമായിരുന്നതിനാല്‍ മുറ്റത്ത് കളിച്ചിരുന്ന കുട്ടി കിണറ്റില്‍ വീണത് ആരും കണ്ടില്ലെന്ന് പറയുന്നു. പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.