തിരുവനന്തപുരം: പത്തനംതിട്ടയ്ക്ക് പുറമേ തിരുവനന്തപുരം ആറ്റിങ്ങലിലും പ്രായപൂർത്തിയാവാത്ത പെൺക്കുട്ടിയെ പീഡിപ്പിച്ചു. നഗരൂരിൽ 13 കാരിയെ അമ്മയുടെ സുഹൃത്ത് ഉൾപ്പെടെ നിരവധി പേർ ലൈംഗീകമായി പീഡിപ്പിച്ചതായാണ് പുതിയ വാർത്ത.ഇതിൽ നാല് പേർ പ്രായപൂർത്തിയാവാത്തവരാണ്. നഗരൂർ സ്വദേശിയും അമ്മയുടെ സുഹൃത്തുമായ സനൽ എന്ന 36 കാരനെ ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു.
5 കേസ്സുകൾ രജിസ്ട്രർ ചെയ്തിട്ടുണ്ട്.
കുട്ടിയുടെ അമിതമായ മൊബൈൽഫോൺ ഉപയോഗം ശ്രദ്ധയിൽപ്പെട്ട സ്കൂൾ അധികൃതർ ‘സഖി’ പ്രവർത്തകരെ വിവരം അറിയിച്ചു. സഖി നടത്തിയ കൗൺസിലിംഗിൽ കുട്ടി വിവരം പറയുകയായിരുന്നു. ആറ് ആളുകളുടെ പേരുകൾ കുട്ടി വെളിപ്പെടുത്തി.പോലീസ് അന്വേഷണം തുടരുകയാണ്.