കൊച്ചി: കാക്കനാട്ടെ റ്റി ബി സെൻറ്ററിൽ കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. അഡീഷണൽ കസ്റ്റംസ് കമ്മീഷണർ മനീഷ് വിജയ് ( 42) സഹോദരി ശാലിനി വിജയ് എന്നിവരുടെ മൃതദേഹങ്ങളാണ് വീട്ടിനുള്ളിൽ കണ്ടെത്തിയത്. ഒരാഴ്ചയായി മനീഷ് വിജയ് അവധിയിലായിരുന്നു.
വീട്ടിൽ മൂന്ന് പേരായിരുന്നു ഉണ്ടായിരുന്നത്. അമ്മയും സഹോദരിയും ആണ് താമസിച്ചിരുന്നത്. ഇദ്ദേഹത്തിൻ്റെ വീട്ടിൽ സഹപ്രവർത്തകർ എത്തിയപ്പോഴാണ് അടുക്കള ഭാഗത്ത് സ്ത്രിയുടെ മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടത്. ഇത് സഹോദരി ശാലിനി വിജയ് യുയുടെതാണെന്ന് പറയുന്നു. അകത്തെ മുറിയിൽ പുരുഷൻ്റെ മൃതദേഹവും കണ്ടെത്തിയതായി സ്ഥലത്തെത്തിയ വാർഡ് കൗൺസിലർ പറയുന്നു.ഇത് മനീഷ് വിജയ്യുടെതാണന്ന് തിരിച്ചറിഞ്ഞു. മൃതദേഹങ്ങൾ അഴുകിയ നിലയിൽ അമ്മ ശകുന്തള അഗർവാളിന് എന്ത് പറ്റിയ തെന്ന് അറിയില്ല.പോലീസ് ക്വാർട്ടേഴ്സ് തുറക്കാനുള്ള ശ്രമത്തിലാണ്.
Home News Breaking News കാക്കനാട്ട് അഡിഷണൽ കസ്റ്റംസ് കമ്മീഷണറുടെ വീട്ടിനുള്ളിൽ മൃതദേഹങ്ങൾ ; കൂട്ട ആത്മഹത്യയെന്ന് സംശയം