കൊച്ചി: കാക്കനാട്ടെ റ്റി വി സെൻറ്ററിൽ കസ്റ്റംസ് ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ട മൃതദേഹങ്ങൾ കസ്റ്റംസ് അഡീഷണൽ കമ്മീഷണർ മനീഷ് വിജയ് ( 42) സഹോദരി ശാലിനി വിജയ് എന്നിവരുടെതാണന്ന് കണ്ടെത്തി.ജിഎസ് റ്റി അഡീഷണൽ കമ്മീഷണറായി പ്രവർത്തിക്കുകയായിരുന്നു. ത്സാർഖണ്ഡ് സ്വദേശികളായ ഇരുവരും അവിവാഹിതരാണ്.
ഇവരോടൊപ്പം വീട്ടിൽ താമസിച്ചിരുന്ന അമ്മ ശകുന്തള അഗർവാളിനായി തിരച്ചിൽ തുടങ്ങി. ഇന്ന് സന്ധ്യയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.വീടിനടുത്ത് കളിക്കാൻ പോയ കുട്ടികൾ വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി അറിയിച്ചു.
ഒരാഴ്ചയായി മനീഷ് വിജയ് അവധിയിലായിരുന്നു. അതിനു ശേഷം ജോലിക്കെത്തിയിരുന്നില്ല.
ഇദ്ദേഹത്തിൻ്റെ വീട്ടിൽ സഹപ്രവർത്തകർ എത്തിയപ്പോഴാണ് അടുക്കള ഭാഗത്ത് സ്ത്രിയുടെ മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടത്. ഇത് സഹോദരി ശാലിനി വിജയ് യുയുടെതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അകത്തെ മുറിയിൽ പുരുഷൻ്റെ മൃതദേഹവും കണ്ടെത്തിയതായി സ്ഥലത്തെത്തിയ വാർഡ് കൗൺസിലർ പറയുന്നു.ഇത് മനീഷ് വിജയ്യുടെതാണന്ന് തിരിച്ചറിഞ്ഞതായും അവർ പറഞ്ഞു.
അമ്മയും അവിവാഹിതയായ സഹോദരിയും ആണ് മനീഷിനൊപ്പം ക്വോർട്ടേഴ്സിൽ താമസിച്ചിരുന്നത്.
സംഭവം അറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വീട് സീൽ ചെയ്തു.വീട് തുറന്ന് പരിശോധിച്ചെങ്കിൽ മാത്രമേ മറ്റ് വിവരങ്ങൾ ലഭ്യമാകയുളളു. ഫോറൻസിക്ക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.