കാക്കനാട്ടെ കൂട്ടമരണത്തിൽ ദുരൂഹതയേറുന്നു; മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം

Advertisement

കൊച്ചി: കാക്കനാട്ടെ റ്റി വി സെൻറ്ററിൽ കസ്റ്റംസ് ക്വാർട്ടേഴ്സിൽ അഡീഷണൽ കമ്മീഷണറും കുടുംബാംഗങ്ങളും മരിച്ച നിലയിൽ കണ്ട സംഭവത്തിൽ ദുരൂഹതയേറുന്നു.
കസ്റ്റംസ് അഡീഷണൽ കമ്മീഷണർ മനീഷ് വിജയ് ( 42) സഹോദരി ശാലിനി വിജയ് എന്നിവർ തൂങ്ങിയ നിലയിലായിരുന്നു.അമ്മയുടെ മൃതദേഹം കിടന്ന  മുറിയിലായിരുന്നു ശാലിനിയുടെയും മൃതദേഹം.


അമ്മ ശകുന്തള അഗർവാളിൻ്റെ മൃതദേഹം കട്ടിലിൽ പുതപ്പിച്ച് കിടത്തിയ നിലയിലായിരുന്നു. ഇതാണ് ദുരൂഹതയ്ക്ക് കാരണം. മുറിയ്ക്കുള്ളിൽ നിന്ന് ഡയറി കണ്ടെത്തി.ഇത് പോലീസ് പരിശോധിച്ച് വരികയാണ്. ഇതിൽ ആത്മഹത്യാ കുറിപ്പ് ഉള്ളതായി സംശയം ഉണ്ട്.
കഴിഞ്ഞ ഏഴ് ദിവസമായി ഈ കസ്റ്റംസ് ഉദ്യോഗസ്ഥൻ അവധിയിലായിരുന്നു.

ജിഎസ് റ്റി അഡീഷണൽ കമ്മീഷണറായി പ്രവർത്തിക്കുകയായിരുന്നു. ത്സാർഖണ്ഡ് സ്വദേശികളായ ഇരുവരും അവിവാഹിതരാണ്.
ഇന്ന് വൈകിട്ട് 6.30 ഓടെയാണ് സഹപ്രവർത്തകർ മൃതദേഹങ്ങൾ കണ്ടെത്തിയത്.വീടിനടുത്ത് കളിക്കാൻ പോയ കുട്ടികൾ വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി അറിയിച്ചു.
ഒരാഴ്ചയായി മനീഷ് വിജയ് അവധിയിലായിരുന്നു. അതിനു ശേഷം ജോലിക്കെത്തിയിരുന്നില്ല.
ഇദ്ദേഹത്തിൻ്റെ വീട്ടിൽ സഹപ്രവർത്തകർ എത്തിയപ്പോഴാണ് അടുക്കള ഭാഗത്ത് സ്ത്രിയുടെ മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടത്.
അമ്മയും അവിവാഹിതയായ സഹോദരിയും ആണ് മനീഷിനൊപ്പം ക്വോർട്ടേഴ്സിൽ താമസിച്ചിരുന്നത്. കൂട്ട ആത്മഹത്യയാണോ എന്നത് അന്വേഷണത്തിലൂടെയേ പുറത്ത് വരികയുള്ളു.ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായ ശേഷം മൃതദേഹങ്ങൾ മെഡിക്കൽ കോളജിലേക്ക് മാറ്റും. അസ്വഭാവിക മരണത്തിന് തൃക്കാക്കര പോലിസ് കേസ്സെടുത്തു. ഇപ്പോഴും വീട്ടിനുള്ളിൽ ഇൻക്വസ്റ്റ് നടപടികൾ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here