കൊച്ചി: കാക്കനാട്ടെ റ്റി വി സെൻറ്ററിൽ കസ്റ്റംസ് അഡീഷണൽ കമ്മീഷണറും കുടുംബാംഗങ്ങളും മരിച്ച നിലയിൽ കണ്ട ക്വാർട്ടേഴ്സിൽ നിന്ന് ഹിന്ദിയിലെഴുതിയ കുറിപ്പ് കണ്ടെത്തി.ഇതിൽ വിദേശത്തുള്ള സഹോദരിയെ വിവരം അറിയിക്കണമെന്ന് മാത്രമേ ഉള്ളൂ. ആത്മഹത്യയെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.
കസ്റ്റംസ് അഡീഷണൽ കമ്മീഷണർ മനീഷ് വിജയ് ( 44) സഹോദരി ശാലിനി വിജയ് എന്നിവർ തൂങ്ങിയ നിലയിൽ ആയിരുന്നു.
അമ്മ ശകുന്തള അഗർവാളിൻ്റെ മൃതദേഹം കട്ടിലിൽ പുതപ്പിച്ച് കിടത്തിയ നിലയിലായിരുന്നു. ചുറ്റിലും പൂക്കൾ വിതറിയിരുന്നു. തലയ്ക്കൽ ഇവരുടെ കുടുംബ ഫോട്ടോയും വെച്ചിട്ടുണ്ടായിരുന്നു.
കഴിഞ്ഞ ഏഴ് ദിവസമായി ഈ കസ്റ്റംസ് ഉദ്യോഗസ്ഥൻ അവധിയിലായിരുന്നു.
ജിഎസ് റ്റി അഡീഷണൽ കസ്റ്റംസ് കമ്മീഷണറായി പ്രവർത്തിക്കുകയായിരുന്നു. ത്സാർഖണ്ഡ് റാഞ്ചി സ്വദേശികളായ ഇരുവരും അവിവാഹിതരാണ്.
ഇന്ന് വൈകിട്ട് 6.30 ഓടെയാണ് സഹപ്രവർത്തകർ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഒരാഴ്ചയായി മനീഷ് വിജയ് അവധിയിലായിരുന്നു. അതിനു ശേഷം ജോലിക്കെത്തിയിരുന്നില്ല.
ഇദ്ദേഹത്തിൻ്റെ വീട്ടിൽ സഹപ്രവർത്തകർ എത്തിയപ്പോഴാണ് അടുക്കള ഭാഗത്ത് സ്ത്രിയുടെ മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടത്.
അമ്മയും അവിവാഹിതയായ സഹോദരിയും ആണ് മനീഷിനൊപ്പം ക്വോർട്ടേഴ്സിൽ താമസിച്ചിരുന്നത്. കൂട്ട ആത്മഹത്യയാണോ എന്നത് അന്വേഷണത്തിലൂടെയേ പുറത്ത് വരികയുള്ളു.ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായ ശേഷം മൃതദേഹങ്ങൾ ഇന്ന് തന്നെ മെഡിക്കൽ കോളജിലേക്ക് മാറ്റും. നാളെയായിരിക്കും പോസ്റ്റ് മാർട്ടം. അസ്വഭാവിക മരണത്തിന് തൃക്കാക്കര പോലിസ് കേസ്സെടുത്തു.