ലഹരിക്ക് അടിമയായ സഹോദരൻ സ്വന്തം സഹോദരിയുടെ മുഖം കുത്തിക്കീറി

Advertisement

കോട്ടയം : ലഹരിക്ക് അടിമയായ സഹോദരൻ സ്വന്തം സഹോദരിയെ മൂർച്ചയേറിയ ആയുധം കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. മാടപ്പള്ളി വെളിയം ഭാഗത്ത് പുളിക്കൽ വീട്ടിൽ ലിജോ സേവിയർ എന്നയാളെയാണ് തൃക്കൊടിത്താനം SHO MJ അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.ഇയാൾ ലഹരിക്ക് അടിമയും നിരവധി ലഹരി കടത്തു കേസിൽ പ്രതിയുമാണ് ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, ചിങ്ങവനം, എന്നീ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്ക് ലഹരി കടത്തു കേസുകൾ നിലവിലുണ്ട് എട്ടുമാസം മുമ്പ് ചിങ്ങവനത്ത് വച്ച് ഇയാളെ 22 ഗ്രാം എംഡിഎംഐയുമായി പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതും ആറുമാസം റിമാൻഡിൽരണ്ടു മാസങ്ങൾക്ക് മുമ്പാണ് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയത്.

കഴിഞ്ഞദിവസം ചങ്ങനാശേരി വാഴപ്പള്ളി സ്വദേശിനിയായ യുവതിയുമൊത്ത് കോട്ടയത്തുള്ള ബാറിൽ നിന്നും മദ്യപിച്ചു ലക്ക് കെട്ട് രാത്രി 11 മണിയോടുകൂടി വീട്ടിലെത്തുകയും തന്നോടൊപ്പം ഉള്ള യുവതിയെ ഇന്ന് രാത്രി വീട്ടിൽ താമസിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും, സഹോദരി ഇതിനെ എതിർക്കുകയും ചെയ്‌തതിനുള്ള വിരോധമാണ് ആക്രമണ കാരണം ഇയാൾ ലഹരി ഉപയോഗിച്ച് നിരന്തരം വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പതിവാണ് അച്ഛനെയും അമ്മയെയും ഇതിനുമുമ്പും പ്രതി ആക്രമിച്ചിട്ടുണ്ട്. ആയിരുന്നതുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here