അഴീക്കോട്‌ വെടിക്കെട്ടിനിടെ അപകടം; ഒരു കുട്ടിയുള്‍പ്പെടെ 5 പേർക്ക് പരിക്ക്

Advertisement

കണ്ണൂർ: അഴീക്കോട്‌ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ 5 പേർക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

നാടൻ അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ വീണ് പൊട്ടുകയായിരുന്നു. നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്.

തെയ്യം ഉത്സവത്തിനിടെയാണ് അപകടം. നാടൻ അമിട്ട് മുകളില്‍ പോയി പൊട്ടാതെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വീണു പൊട്ടുകയായിരുന്നു. 12 വയസ്സുള്ള കുട്ടിയുള്‍പ്പെടെവർക്കാണ് പരിക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ മംഗലാപുരത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പത്തിരിയ്യം തെയ്യമായിരുന്നു ഇത്. നിരവധി ആളുകളാണ് തെയ്യം കാണാനെത്തിയിരുന്നത്. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here