സിഐടിയുവിന്റെ അനിശ്ചിതകാല സമരം ,ഹോംകോയുടെ പ്രവർത്തനം സ്തംഭനത്തിലേക്ക്

Advertisement

ആലപ്പുഴ. സിഐടിയുവിന്റെ അനിശ്ചിതകാല സമരം ആരംഭിച്ചതോടെ രാജ്യത്തെ ഏറ്റവും വലിയ ഹോമിയോ മരുന്ന് നിർമ്മാണ കമ്പനിയായ ഹോംകോയുടെ പ്രവർത്തനം സ്തംഭനത്തിലേക്ക്. സംസ്ഥാന സർക്കാരിന് കീഴിലെ സഹകരണ സ്ഥാപനമായ ആലപ്പുഴയിലെ ഹോംകോയിൽ 3 ദിവസം പിന്നിട്ട തൊഴിലാളികളുടെ  സമരം ഒത്തുതീർപ്പാക്കാതെ ഉപരോധത്തിലേക്ക് നീങ്ങുകയാണ്.
മാനേജ്മെന്റിന്റേത് തൊഴിലാളി വിരുദ്ധ നയങ്ങൾ ആണെന്ന് ആരോപിച്ചാണ് സിഐടിയുവിന്റെ അനിശ്ചിതകാല സമരം….

വർഷത്തിൽ 12 കോടി ലാഭവും 42 കോടി ടേൺ ഓവറുമുള്ള  സ്ഥാപനം. ഇതാദ്യമായാണ് ഹോം കോയിൽ ഇതുപോലെ ഒരു അനിശ്ചിതകാല സമരം. അതും സിഐടിയു വിന്റെ നേതൃത്വത്തിൽ പകുതിയിൽ അധികം  തൊഴിലാളികളും സമരത്തിലാണ്.

നിലവിൽ ഇവിടെയുള്ള 143 തൊഴിലാളികളിൽ 28 പേർ സ്ഥിരപ്പെടുത്തി. ബാക്കിയുള്ളവർ 16 വർഷമായി സ്ഥിരപ്പെടാതെ ജോലി ചെയ്യുകയാണ്.
സീനിയോറിറ്റി പട്ടിക പ്രകാരം താൽക്കാലിക ജീവനക്കാരെ  സ്ഥിരപ്പെടുത്തുന്നതും പ്രമോഷൻ പോളിസി
നടപടികൾ ഉൾപ്പെടെയുള്ള സർക്കാർ നിലപാടുകൾ വൈകുന്നതിലും പ്രതിഷേധിച്ച് ആണ് സിഐടിയു ഹോംകോ എംപ്ലോയീസ് യൂണിയൻ  സമരം തുടങ്ങിയത്. മൂന്നുദിവസം കഴിഞ്ഞും സമരം ഒത്തുതീർപ്പാക്കാനുള്ള യാതൊരു ഇടപെടലും ഉണ്ടായിട്ടില്ല. തീരുമാനം ഉണ്ടാകുന്നതുവരെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് സമരസമിതി അധ്യക്ഷൻ ആർ റിയാസ്

സമരം ചർച്ചചെയ്ത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് CPIM നേതൃത്വം തന്നെ
ആരോഗ്യമന്ത്രിയും CPIM
സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായും ബന്ധപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതുവരെയും ഒത്തുതീർപ്പ് ചർച്ച ആരംഭിച്ചിട്ടില്ല. സമരം ഇനിയും നീണ്ടാല്‍ ഫാക്ടറിയുടെ പ്രവർത്തനം പൂർണമായും തടയാനാണ് സമരസമിതിയുടെ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here