കോടനാട്. മസ്തകത്തിൽ മുറിവേറ്റ് കോടനാട് അഭയാരണ്യത്തിൽ ചികിത്സയിൽ തുടരുന്ന കൊമ്പന്‍റെ നില വഷളായേക്കുമെന്ന് ആശങ്ക. പ്രത്യേകം തയ്യാറാക്കിയ കൂടിനുള്ളിൽ ശാന്തനായി തുടരുകയാണ് കൊമ്പൻ. തീറ്റയിൽ കലർത്തിയാണ് മരുന്നു നൽകുന്നത്. മസ്തകത്തിലെ മുറിവിൽ നേരിട്ട് ചികിത്സ നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ഇന്ന് ആരംഭിക്കും. ശാന്തനായി തുടരുന്നുണ്ടെങ്കിലും മുറിവിനുള്ളിൽ മരുന്ന് വെച്ചാൽ പ്രകോപിതനാകാനുള്ള സാധ്യത കണക്കിലെടുത്താണ് നേരിട്ടുള്ള ചികിത്സ വൈകുന്നത്. ആനയുടെ ആരോഗ്യ അവസ്ഥ കൂടി പരിഗണിച്ചാവും ഇതിലേക്ക് കടക്കുക. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം ഇന്നലെ രാത്രിയും കോടനാട് ക്യാമ്പ് ചെയ്തു.