മലപ്പുറം: മലപ്പുറത്ത് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി.കൽപ്പകഞ്ചേരി കാവുപുരയിൽ ആമിന (62 ) ആണ് മരിച്ചത്. മകൻ മാനസിക പ്രശ്നമുള്ള ആളെന്ന് പോലീസ് പറഞ്ഞു. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. പിതാവ് ഇറച്ചിക്കടയിൽ ജോലിക്ക് പോയിരുന്നു.അമ്മയോട് എന്തോ ചോദിച്ചിട്ട് കൊടുക്കാത്തതിനാൽ പിറകിലൂടെ എത്തി കത്തി കൊണ്ട് വെട്ടി കൊല്ലുകയായിരുന്നു. തുടർന്ന് ഗ്യാസ് കുറ്റികൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു.സംഭവ ശേഷം വീട്ടിൽ തന്നെ ഇരുന്ന പ്രതിയെ പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കുകയാണ്.