2025 ഫെബ്രുവരി 21 വെള്ളി
BREAKING NEWS
👉മലപ്പുറത്ത് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി.കൽപ്പകഞ്ചേരി കാവുപുരയിൽ ആമിന (62 ) ആണ് മരിച്ചത്.
👉മകൻ മാനസിക പ്രശ്നമുള്ള ആളെന്ന് പോലീസ് പറഞ്ഞു. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം.
👉 കോഴിക്കോട് ചോറോട് എട്ടാം ക്ലാസ് വിദ്യാർത്ഥി നിസ അൻസാർ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു.
👉മസ്കതത്തിൽ മുറിവേറ്റ് കോടനാട് അഭയാരണ്യത്തിൽ ചികിത്സയിലിരിക്കുന്ന ആനയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു.മസ്തകത്തിലെ മുറിവ് തുമ്പിക്കൈയിലേക്ക് വ്യാപിച്ചു.
👉തിരുരങ്ങാടി താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടറായ ഭാര്യയ്ക്ക് പകരം ഭർത്താവ് ജോലി ചെയ്യുന്നതായുള്ള വിവരം പുറത്ത്.

👉 ചൂരൽമല എൽ സ്റ്റൺ എസ്റ്റേറ്റിൽ കുടി ഒഴിപ്പിക്കപ്പെടുന്ന തൊഴിലാളികൾ പുന:രധിവാസം ആവശ്യപ്പെട്ട് ഞായറാഴ്ച പ്രതിഷേധയോഗം ചേരും
👉 തൃശൂർ ചെമ്മാപ്പളളിയിൽ ആക്രി കടയിൽ ജോലി ചെയ്തിരുന്ന മൂന്ന് ബംഗ്ലാദേശികൾ അന്തിക്കാട് പോലീസിൻ്റെ പിടിയിൽ. രണ്ട് പേർ ഓടി രക്ഷപ്പെട്ടു.
👉 എലപ്പുള്ളിയിൽ ബ്രൂവറി വേണ്ട എന്ന നിലപാടിലുറച്ച് സിപിഐ
👉 1650 കോടി രൂപയുടെ ലോൺ ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് മലയാളികൾ കൂടി അറസ്റ്റിൽ. നാല് പേർ ഈ അന്താരാഷ്ട്ര തട്ടിപ്പിൽ അറസ്റ്റിലായിരുന്നു.

🌴കേരളീയം🌴
🙏 ഇന്‍വസ്റ്റ് കേരള ആഗോള ഉച്ചകോടിയ്ക്ക് ഇന്ന് തുടക്കമാകും. ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഉച്ചകോടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, വിദേശരാജ്യ പ്രതിനിധികള്‍ വ്യവസായലോകത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
🙏 സംസ്ഥാനത്ത് വ്യവസായങ്ങള്‍ തുടങ്ങാന്‍ തദ്ദേശ നിയമങ്ങളില്‍ ഇളവ് കൊണ്ടുവരാന്‍ സര്‍ക്കാര്‍. കാറ്റഗറി ഒന്നിലെ രണ്ട് വിഭാഗത്തില്‍പെടുന്ന സംരഭങ്ങള്‍ തുടങ്ങാന്‍ പഞ്ചായത്തുകളുടെ അനുമതി ആവശ്യമില്ല എന്നതാണ് പ്രധാന തീരുമാനം.
🙏 ബ്രൂവറി പോലുള്ള കാര്യങ്ങള്‍ മാധ്യമചര്‍ച്ചയാക്കാന്‍ താത്പര്യപ്പെടുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നിലപാട് സിപിഐ വ്യക്തമാക്കിയിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. നിങ്ങള്‍ക്ക് രോമാഞ്ചം ഉണ്ടാക്കാന്‍ എന്തെങ്കിലും പറയാന്‍ ആകില്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു
🙏 സംസ്ഥാനത്ത് ഒരു ഗഡു ക്ഷേമപെന്‍ഷന്‍ കൂടി അനുവദിച്ചു. ഇതിനായി 812 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി പറഞ്ഞു. അടുത്ത ആഴ്ച മുതല്‍ 1600 രൂപ വീതം ലഭിക്കും. ഇനി മൂന്ന് മാസത്തെ കുടിശ്ശികയാണ് ബാക്കിയുള്ളത്. അത് അടുത്ത സാമ്പത്തിക വര്‍ഷം കൊടുക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

🙏 കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഝാര്‍ഖണ്ഡ് സ്വദേശിയും ജി.എസ്.ടി അഡീഷണല്‍ കമ്മിഷണറുമായ മനീഷ് വിജയിയേയും സഹോദരിയേയും അമ്മയേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. മൂന്ന് മുറികളിലായിട്ടായിരുന്നു
🙏 കടല്‍ മണല്‍ ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി ഈ മാസം 27ന് പ്രഖ്യാപിച്ച സംസ്ഥാന വ്യാപകമായുള്ള തീരദേശ ഹര്‍ത്താലില്‍ ലത്തീന്‍ സഭയും പങ്കുചേരും.
🙏 കട്ടിപ്പാറയില്‍ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു. സംഭവത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഉത്തരവിടുകയായിരുന്നു.
🙏 അനധികൃത പാറ പൊട്ടിക്കലും മണ്ണ് കടത്തും നടത്തിയതില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിനും മകനും മരുമകനുമെതിരെ അന്വേഷണം. ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച് തഹസിദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

🇳🇪 ദേശീയം 🇳🇪
🙏 തമിഴിലെ സൂപ്പര്‍ സംവിധായകന്‍ ശങ്കറിന്റെ 10.11 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. രജനികാന്തിനെ നായകനാക്കി ശങ്കര്‍ 2010ല്‍ സംവിധാനം ചെയ്ത യന്തിരന്‍ തന്റെ കഥയുടെ മോഷണമാണെന്ന ആരൂര്‍ തമിഴ്നാടന്‍ എന്നയാള്‍ നല്‍കിയ പകര്‍പ്പവകാശ ലംഘന പരാതിയില്‍ കള്ളപ്പണ നിയമം ചുമത്തിയാണ് ഇ.ഡി. നടപടി സ്വീകരിച്ചത്.
🙏 രാംലീല മൈതാനിയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം യമുനയുടെ തീരത്ത് ഇന്നലെ വൈകുന്നേരം നടന്ന ആരതിയില്‍ പങ്കെടുത്ത് ദില്ലി മുഖ്യമന്ത്രി രേഖാ ഗുപ്ത. പുതുതായി ചുമതലയേറ്റ കാബിനറ്റ് മന്ത്രിമാരും ദില്ലി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവയും വസുദേവ് ഘട്ടില്‍ മന്ത്രിമാര്‍ക്കൊപ്പം ചേര്‍ന്നു.
🙏 കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ സോണിയാ ഗാന്ധി ആശുപത്രിയില്‍. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ഇന്നലെ രാവിലെ സോണിയയെ ഡല്‍ഹിയിലെ ഗംഗ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
🙏 മഹാകുംഭമേളയില്‍ സ്ത്രീകള്‍ കുളിക്കുന്നതിന്റെ വീഡിയോകള്‍ ചിത്രീകരിച്ച് വില്‍ക്കുന്നവരെയും വാങ്ങുന്നവരെയും അറസ്റ്റ് ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് പൊലീസ്. ഇതുവരെ 103 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.

🙏 മഹാകുംഭമേളയിലെ കോളിഫോം ബാക്ടീരിയ വിവാദത്തില്‍ ഉത്തര്‍പ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍. പ്രയാഗ്രാജിലെ സംഗമത്തില്‍ നിന്ന് എടുത്ത പഴയ ജല സാമ്പിളുകളുടെ റിപ്പോര്‍ട്ട് ട്രൈബ്യൂണലിന് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് വിമര്‍ശനമുന്നയിച്ചത്.
🙏 മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി ഒരാഴ്ച പിന്നിട്ടതിന് പിന്നാലെ കര്‍ശന നടപടികളിലേക്ക് കടന്ന് കേന്ദ്ര സര്‍ക്കാര്‍. അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ആയുധങ്ങള്‍ സറണ്ടര്‍ ചെയ്യാന്‍ ഗവര്‍ണര്‍ അവസരം നല്‍കിരിക്കുകയാണ്.
🇦🇽 അന്തർദേശീയം 🇦🇺
🙏ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ 21 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ ബൈഡന്‍ ഭരണകൂടം ചെലവഴിച്ചത് ഇന്ത്യയില്‍ മറ്റാരോ തിരഞ്ഞെടുക്കപ്പെടുന്നതിനുവേണ്ടി ശ്രമം നടത്താനാണെന്ന ആരോപണവുമായി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്.
🙏 അമേരിക്കയില്‍നിന്ന് നാടുകടത്തിയ മുന്നൂറോളം കുടിയേറ്റക്കാര്‍ പാനമയിലെ ഹോട്ടലില്‍ തടവില്‍. ഇന്ത്യ, ഇറാന്‍, നേപ്പാള്‍, ചൈന, ശ്രീലങ്ക, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണിവര്‍.

🙏 അമേരിക്കയില്‍ നിന്ന് മടക്കി അയയ്ക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ യാത്രാവിമാനങ്ങള്‍ അയയ്ക്കുന്നതു കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു. അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ കൂടുതല്‍ ഇന്ത്യക്കാരെ ഇനിയും നാടുകടത്തുമെന്നതിനാലാണു വരുന്ന 3 മാസം വിമാനങ്ങള്‍ അയയ്ക്കുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നത്.
🏏 കായികം 🏏
🙏 ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ബംഗ്ലാദേശിനെ ആറ് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് 49.4 ഓവറില്‍ 228 റണ്‍സിന് പുറത്തായി. 35 ന് 5 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ബംഗ്ലാദേശിന് മാന്യമായൊരു സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സഹായിച്ചത് 100 റണ്‍സെടുത്ത തൗഹീദ് ഹൃദോയുടേയും 68 റണ്‍സെടുത്ത ജാകെര്‍ അലിയുടേയും ഇന്നിംഗ്സുകളാണ്.

🙏 മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 21 പന്തുകള്‍ ശേഷിക്കെ വിജയലക്ഷ്യത്തിലെത്തി. പുറത്താകാതെ 101 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയുടെ വിജയത്തിന്റെ നെടുംതൂണായത്. മൊഹമ്ദ് ഷമിയുടെ 5 വിക്കറ്റ് പ്രകടനവും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.