തൃശൂർ. ചെമ്മാപ്പള്ളിയിൽ നിന്ന് ബംഗ്ലാദേശ് സ്വദേശികളെന്ന് സംശയിക്കുന്ന മൂന്ന് പേർ കസ്റ്റഡിയിൽ. രഹസ്യ വിവരത്തെ തുടർന്നാണ് നടപടി. ഇന്ന് പുലർച്ചെയാണ് സംഭവം
ചെമ്മാപ്പിള്ളിയിൽ ആക്രിക്കടയിൽ തൊഴിൽ ചെയ്യുകയായിരുന്ന ബംഗ്ലാദേശികളെന്ന് സംശയിക്കുന്നവരെ തേടി പുലർച്ചെയാണ് പോലീസ് എത്തുന്നത്. രണ്ടു പേർ ഓടിരക്ഷപ്പെട്ടു. ബാക്കി മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്തവരുടെ കൈവശം മതിയായ രേഖകൾ ഇല്ല