കോടനാട്. ഇന്നു ചികില്‍സനല്‍കുന്നതിനിടെയാണ് ആനചരിഞ്ഞത്. മസ്തകത്തിലെ ഒരടിയിലേറെ ആഴമുള്ളമുറിവ് വലിയ വെല്ലുവിളി ആയിരുന്നു. പഴുപ്പ് തുമ്പിക്കൈയിലേക്കു വ്യാപിച്ചെന്നു കണ്ടെത്തി. മയക്കുവെടിവച്ചാണ് ആനയെ പിടികൂടി കോടനാട്ട് എത്തിച്ചത്. ആഴ്ചകള്‍മുമ്പാണ് അതിരപ്പള്ളിയില്‍ മുറിവേറ്റനിലയില്‍ കൊമ്പനെ കണ്ടത്. വാര്‍ത്തയായശേഷമാണ് അധികൃതര്‍ ആനയെ അന്വേഷിച്ച് ഇറങ്ങിയത്. അതിനിടെ ആനയുടെ മുറിവ് പഴുത്ത് പുഴുവരിക്കുകയും അതിലേക്ക് ആന മണ്ണും മറ്റും വാരി ഇടുന്നത് കൂടുതല്‍ പ്രശ്നമാവുകയും ചെയ്തിരുന്നു. ആനയെ കണ്ടെത്തി ചികില്‍സ നല്‍കുന്നതിന് നേരിട്ട താമസമാണ് വിനയായത്. ഹൃദയാഗാതമാണ് മരണകാരണമെന്ന് ഡിഎഫ്ഒ വ്യക്തമാക്കിയിട്ടുണ്ട്.