ന്യൂസ് അറ്റ് നെറ്റ്         ‘സിനിമാ’ വാർത്തകൾ

Advertisement

തിരുവനന്തപുരം: നവോത്ഥാന നായകന്‍ അയ്യങ്കാളിയുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന ‘കതിരവന്‍’ ചിത്രത്തില്‍ സിജു വിത്സന്‍ നായകനാകും. നേരത്തെ മമ്മൂട്ടി നായകനാകുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് കതിരവന്‍. മമ്മൂട്ടി പിന്മാറിയതോടെയാണ് സിജു വിത്സന്‍ അയ്യങ്കാളിയായി എത്തുന്നത്. അരുണ്‍ രാജ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. അരുണ്‍ രാജ് തന്നെയായിരുന്നു മമ്മൂട്ടി അയ്യങ്കാളിയായി എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നത്. താരാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജഗതമ്പി കൃഷ്ണ ചിത്രം നിര്‍മ്മിക്കുന്നു. ആക്ഷന് അതീവ പ്രാധാന്യമുള്ള ചിത്രം താരാ പ്രൊഡക്ഷന്‍സിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണ്. അരുണ്‍ രാജ് സംവിധാനവും ഛായാഗ്രഹണവും ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ പ്രദീപ് കെ താമരക്കുളം ആണ്. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കതിരവന്റെ സംഗീതം ഒരുക്കുന്നത് ബിജിബാല്‍. അരുണ്‍ രാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്.

രജനികാന്ത് – ലോകേഷ് കനകരാജ് ചിത്രം ‘കൂലി’ യില്‍ നടി പൂജ ഹെഗ്ഡെയും ഭാഗമാകുന്നു. ലോകേഷും രജനികാന്തും ആദ്യമായി കൈ കോര്‍ക്കുന്ന ചിത്രം കൂടിയാണ് കൂലി. ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ചിത്രത്തില്‍ പൂജ ഹെഗ്‌ഡെയുടെ സ്പെഷ്യല്‍ ഡാന്‍സ് നമ്പര്‍ ഉണ്ടാകും. ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഡാന്‍സ് നമ്പറാകും ഇതെന്നും സൂചനയുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് കൂലിയുടെ സംഗീത സംവിധാനം. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ പൂജയുടെ കരിയറിലെ മൂന്നാമത്തെ ഐറ്റം ഡാന്‍സ് ആകുമിത്. ഇതിന് മുന്‍പ് റാം ചരണിനൊപ്പം രംഗസ്ഥലം, അനില്‍ രവിപുടി സംവിധാനം ചെയ്ത എഫ് 3 എന്നീ ചിത്രങ്ങളിലും പൂജ ഐറ്റം ഡാന്‍സുമായെത്തിയിരുന്നു. വിജയ്ക്കൊപ്പം ജന നായന്‍, സൂര്യയ്ക്കൊപ്പം റെട്രോ എന്നീ ചിത്രങ്ങളും പൂജയുടേതായി ഒരുങ്ങുന്നുണ്ട്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലി നിര്‍മിക്കുന്നത്. നാഗാര്‍ജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിന്‍ ഷാഹിര്‍, ശ്രുതി ഹാസന്‍, റെബ മോണിക്ക ജോണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here