ആശാവർക്കർമാരുടെ സമരത്തിന് ഐക്യദാർഡ്യവുമായി മഹിളാ കോണ്‍ഗ്രസ്,ജല പീരങ്കിയുമായി നേരിട്ട് പൊലീസ്

Advertisement

തിരുവനന്തപുരം.ആശാവർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ടും മന്ത്രിയുടെ വീട്ടിലേക്ക് മഹിളാ കോൺഗ്രസ് മാർച്ച് നടത്തി. മാർച്ച് മന്ത്രിയുടെ വീടിന് അല്പം മുമ്പ് വെച്ച് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ പോകാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പ്രകോപനമില്ലാതെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചെന്നും പ്രവർത്തകർ ആക്ഷേപിച്ചു. ഏറെനേരം റോഡ് ഉപരോധിച്ച ശേഷമാണ് പ്രവർത്തകർ മടങ്ങിയത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം.

LEAVE A REPLY

Please enter your comment!
Please enter your name here