ഇന്നത്തെ ഏറ്റവും പ്രധാന കേരള വാർത്തകൾ ഒറ്റ നോട്ടത്തിൽ

Advertisement

🙏കൊച്ചിയിൽ മതാപിതാക്കൾ ഉപേക്ഷിച്ച 23 ദിവസം പ്രായമുള്ള കുഞ്ഞിനെ സർക്കാർ ഏറ്റെടുത്തു. കുഞ്ഞിനെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

🙏ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മഹിളാ കോൺഗ്രസ് നേതൃത്വത്തിൽ ആരോഗ്യ മന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.

🙏സെക്രട്ടറിയറ്റിന് മുന്നിൽ നടക്കുന്ന ആശാ വർക്കർമാരുടെ സമരത്തിന് രാഷ്ട്രീയ പിന്തുണ പ്രഖ്യാപിച്ച് കെ പി സി സി പ്രസിഡൻ്റ കെ.സുധാകരൻ സമരപന്തലിൽ എത്തി.

🙏 ചാനൽ ചർച്ചയിലെ മത വിദ്വേഷ പരാമർശത്തി ബി.ജെ.പി നേതാവ് പി.സി. ജോർജിൻ്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോ തി സിംഗിൾ ബഞ്ച് തള്ളി. ജസ്​റ്റിസ്​ പി.വി. കുഞ്ഞികൃഷ്ണൻ ആണ് ഹർജി തള്ളിയത്.

🙏സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ (62) അന്തരിച്ചു. അർബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സലായിരുന്നു.

🙏ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ഫൈലിൽ.

🙏മഹാകുംഭ മേളയ്ക്കായി പ്രയാഗ് രാജിൽ പോയ ചെങ്ങന്നൂർ സ്വദേശി ജോജൂ ജോർജിനെയാണ് കാണാതായത്. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഷിജു ഈ മാസം 14 ന് തിരിച്ചെത്തിയിരുന്നു.

🙏 സംസ്ഥാനത്തിന്റെ വ്യവസായ നിക്ഷേപ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്ന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിന് കൊച്ചിയില്‍ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്തു.

🙏 കേരളത്തിലെത്തുന്ന നിക്ഷേപകര്‍ക്ക് ചുവപ്പുനാട കുരുക്കിനെപ്പറ്റി ആശങ്കപ്പെടേണ്ടതില്ലെന്നും വ്യവസായങ്ങള്‍ക്കായി അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

🙏 ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമ വേദിയില്‍ കേരളത്തിന് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ആകെ മൂന്നു ലക്ഷം കോടിയുടെ പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.

🙏 കേരളത്തില്‍ വരും വര്‍ഷങ്ങളില്‍ 30,000 കോടിയുടെ നിക്ഷേപം വാഗ്ദാനം ചെയ്ത് അദാനി ഗ്രൂപ്പ്. ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

🙏 വയനാട് പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കുന്നു. ഇതിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ ലയങ്ങള്‍ ഒഴിയണമെന്ന് നിര്‍ദ്ദേശം നല്‍കി.

🙏 വയനാട് ഉരുള്‍പൊട്ടല്‍ മേഖലയിലെ നദികളില്‍ നിന്ന് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന നടപടികളെന്തായെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി.

🙏 ആശ വര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണച്ചു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

🙏 ഒല്ലൂര്‍ ജംഗ്ഷന്‍ വികസനത്തിന്റെ ഭാഗമായി സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ആറ് മാസത്തിനകം പൂര്‍ത്തീകരിക്കണമെന്ന് റവന്യൂ മന്ത്രി കെ രാജന്‍.

🙏 നെന്മാറ ഇരട്ടക്കൊല കേസില്‍ ജാമ്യം തേടി പ്രതി ചെന്താമര കോടതിയെ സമീപിച്ചു. ദൃക്സാക്ഷികളില്ലാത്ത കേസാണിതെന്നും കേട്ടു കേള്‍വിയുള്ള അടിസ്ഥാനത്തിലാണ് അറസ്റ്റെന്നുമാണ് വാദം.

🙏കണ്ണൂര്‍ അഴീക്കോട് വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ 5 പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. നാടന്‍ അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ വീണ് പൊട്ടുകയായിരുന്നു. ക്ഷേത്രം ഭാരവാഹികളായ 10 പേർക്കെതിരെ പോലീസ് കേസ്സെടുത്തു.

🙏 മണോളിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് പൊലീസുകാരെ സിപിഎം പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു.സംഭവത്തില്‍ 55 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

🙏 അതിരപ്പള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ് അവശനിലയിലായ ചരിഞ്ഞ കൊമ്പൻ്റെ പോസ്റ്റ് മാർട്ടം പൂർത്തിയായി. മയക്കുവെടി വെച്ച് കോടനാട് എത്തിച്ച കൊമ്പന്റെ മസ്തകത്തിലെ ആഴത്തിലുള്ള മുറിവിലെ അണുബാധ തുമ്പിക്കൈയിലേക്ക് ബാധിച്ചിരുന്നു.

🙏 കിഫ്ബി റോഡുകളില്‍ ടോള്‍ ഉറപ്പായി .കിഫ്ബിയുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് സര്‍ക്കാരിനോട് എല്‍ഡിഎഫ് ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം എംഎന്‍ സ്മാരകത്തില്‍ ചേര്‍ന്ന ഇടതുമുന്നണിയോഗത്തിലടക്കം സിപിഐ ഇക്കാര്യത്തില്‍ ആശങ്ക അറിയിച്ചെങ്കിലും അത് സിപിഎം അവഗണിക്കുന്നുവെന്നാണ് ഇടതുമന്നണി സര്‍ക്കുലര്‍ നല്‍കുന്ന സൂചന.

🙏 ശശി തരൂരുമായി തുടര്‍ ചര്‍ച്ചകളില്ലെന്ന സൂചന നല്‍കി കോണ്‍ഗ്രസ് നേതൃത്വം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നയത്തെ പുകഴ്ത്തിയതും മോദി പ്രശംസയും കോണ്‍ഗ്രസിലുണ്ടാക്കിയ പൊട്ടിത്തെറിയുടെ സാഹചര്യത്തില്‍ ദില്ലിയില്‍ കഴിഞ്ഞ ദിവസം ശശി തരൂരും രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു.

🙏 തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വനിത ഡോക്ടര്‍ക്ക് പകരം ഭര്‍ത്താവ് ജോലി ചെയ്യുന്നതായി പരാതി. കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലെ ഡോ സഫീല്‍ താലൂക്ക് ആശുപത്രിയില്‍ പരിശോധന നടത്തുന്നുവെന്നാണ് പരാതി.

🙏 പി.എസ്.സി ചെയര്‍മാന്റേയും അംഗങ്ങളുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വന്‍തോതില്‍ വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്ന് എഐടിയുസി സംസ്ഥാന കൗണ്‍സില്‍.

🙏 എലപ്പുള്ളിയിലെ മദ്യശാലയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ബിജെപി.

🙏 പാതിവില തട്ടിപ്പുകേസില്‍, കുമളി പഞ്ചായത്ത് മുന്‍ പ്രസിഡന്റും മഹിളാ കോണ്‍ഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറിയുമായ ഷീബാ സുരേഷിന്റെ വീട് ഇ.ഡി. സീല്‍ചെയ്തു. നിലവില്‍ തട്ടിപ്പുകേസില്‍ പ്രതിചേര്‍ത്തിട്ടില്ലെങ്കിലും, ഷീബാ സുരേഷിനെതിരേ വണ്ടന്‍മേട് പോലീസില്‍ സീഡ് കോഡിനേറ്റര്‍മാര്‍ പരാതി നല്‍കിയിട്ടുണ്ട്.

🙏 കൊയിലാണ്ടി ക്ഷേത്രോത്സവത്തില്‍ ആന ഇടഞ്ഞ സംഭവത്തില്‍ സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ചട്ട വിരുദ്ധമായി പടക്കം പൊട്ടിച്ചതും ആനകളുടെ കാലില്‍ ചങ്ങല ഇല്ലാതിരുന്നതും അപകടത്തിന് വഴി വെച്ചതായാണ് റിപ്പോര്‍ട്ടിലുള്ളത്.

🙏 കൈക്കൂലിക്കേസില്‍ വിജിലന്‍സിന്റെ റിമാന്‍ഡിലുള്ള എറണാകുളം ആര്‍.ടി.ഒ. ജെര്‍സന്റെ രണ്ട് ലോക്കറുകള്‍ വിജിലന്‍സ് മരവിപ്പിച്ചു. ജെര്‍സന്റെ പേരില്‍ നാല് നാല് ലോക്കറുകളും നാല് ബാങ്ക് അക്കൗണ്ടുകളുമുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി.

🙏 ഇടുക്കി ഉപ്പുതോട് വില്ലേജില്‍ അനധികൃത ഖനനം വ്യാപകമെന്ന് റിപ്പോര്‍ട്ട്. അനധികൃത ഖനനത്തിനെതിരെ 20 ലേറെ തവണ ജില്ലാ ജിയോളജിസ്റ്റ് കഴിഞ്ഞവര്‍ഷം കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇതിന്മേല്‍ ഒരു നടപടിയൂം റവന്യൂ വകുപ്പ് സ്വീകരിച്ചിട്ടില്ല.

🙏 എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വം. പിഎസ് സഞ്ജീവാണ് പുതിയ സെക്രട്ടറി. എം ശിവപ്രസാദ് ആണ് പ്രസിഡന്റ്. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ് സഞ്ജീവ്. എം ശിവപ്രസാദ് ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ്.

🙏 പെരിന്തല്‍മണ്ണയില്‍ ഭര്‍തൃ വീട്ടില്‍ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. റിംഷാനയുടെ ഭര്‍ത്താവ് മുസ്തഫക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതിനെതിരെയാണ് കേസ്.

LEAVE A REPLY

Please enter your comment!
Please enter your name here