ഭയം വേണം ഒപ്പം ജാഗ്രതയും! നിങ്ങളും തട്ടിപ്പിനിരായാവാം, ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍

Advertisement

ടെക്നോളജി അതിവേഗം വികസിച്ചതോടെ ഫീച്ചർ ഫോണുകളും അത്യാധുനിക സംവിധാനങ്ങള്‍ ഉള്ള സ്മാർട്ട്ഫോണുകളുടെ ഉപയോഗം വളരെ കൂടുതലാണ്.

അതുകൊണ്ട് തന്നെ സിം കാർഡുകള്‍ ഉപയോഗിച്ച്‌ പലവിധങ്ങളായ തട്ടിപ്പുകളാണ് നിത്യേനെ നടന്നു കൊണ്ടിരിക്കുന്നത്. മറ്റുള്ളവരുടെ പേരില്‍ വ്യാജ സിം കാർഡുകളെടുത്തും സിം കാർഡുകളുടെ നിയന്ത്രണം കൈക്കലാക്കിയുമെല്ലാം തട്ടിപ്പുകള്‍ ദിവസവും നടക്കുന്നുണ്ട്. ഇപ്പോഴിതാ സാങ്കേതിക വിദ്യയിലെ മാറ്റത്തിനൊപ്പം ഹാക്കർമാരുടെ രീതികളിലും മാറ്റം വന്നിട്ടുണ്ട്. സ്മാർട്ട്ഫോണ്‍ ഉപഭോക്താക്കള്‍ ഭൂരിഭാഗവും ഡ്യുവല്‍ സിം ഉപയോഗിക്കുന്നതിനാല്‍, സിം കാർഡ് വില്‍പ്പനിലും വർദ്ധനവ് വന്നിട്ടുണ്ട്. ചിലപ്പോള്‍ നിങ്ങള്‍ പോലും അറിയാതെ നിങ്ങളുടെ സിം കാർഡ് തട്ടിപ്പിനായി ഉപയോഗിക്കുന്നുണ്ടാകാം എന്നു വേണമെങ്കില്‍ പറയാം.

ഉപഭോക്താവിന്റെ ഡാറ്റയും പണവും കൈക്കലാക്കാൻ ഹാക്കർമാർ ഇ-സിം പ്രൊഫൈലുകള്‍ ഉപയോഗിക്കുന്നുവെന്നാണ് മറ്റൊരു കണ്ടെത്തല്‍. ഹാക്കിങിനെക്കാള്‍ കുറച്ച്‌ കൂടി എളുപ്പത്തില്‍ ചെയ്യാവുന്ന തട്ടിപ്പാണ് സിം സ്വാപ്പിങ് സ്‌കാം. ഏറ്റവും സിമ്പിളായി പറഞ്ഞാല്‍ നിങ്ങളുടെ സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് സമ്പാദിച്ച്‌ തട്ടിപ്പിന് ഉപയോഗിക്കുന്ന രീതിയാണ് സിം സ്വാപ്പിങ്.

തട്ടിപ്പുകാർ നിങ്ങളുടെ സിം കാർഡിന്റെ തന്നെ ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതാണ് സിം സ്വാപ്പിങ് രീതി. ഇത് ചെയ്യണമെങ്കില്‍ പക്ഷെ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ അറിയാൻ തട്ടിപ്പുകാർക്ക് സാധിക്കണം.

ഫോണിലൂടെയോ ഇന്റർനെറ്റിലൂടെയോ ആണ് സാധാരണ ഗതിയില്‍ ഇത്തരക്കാർ സേവന ദാതാക്കളെ സമീപിക്കുന്നത്. ലോക്കല്‍ സ്റ്റോറുകളില്‍ പോയും ഇങ്ങനെ സിം കാർഡ് ഡ്യൂപ്ലിക്കറ്റ് എടുക്കാൻ സാധിക്കും. യഥാർത്ഥ ഉടമ അറിയാതെ ഫോണ്‍ നമ്പർ മറ്റൊരു സിമ്മിലേക്ക് മാറ്റുകയും അതിലേക്ക് വരുന്ന ഒടിപി ഉപയോഗിച്ച്‌ സാമ്ബത്തിക തട്ടിപ്പ് നടത്തുന്നതുമാണ് തട്ടിപ്പുകാരുടെ പ്രധാന ലക്ഷ്യം. സിം പ്രവർത്തനരഹിതമായാല്‍ എന്താണ് സംഭവിച്ചതെന്ന് മനസിലാകാൻ ഉപയോക്താവിന് പെട്ടെന്ന് സാധിക്കുകയുമില്ല. ഈ സൗകര്യവും തട്ടിപ്പുകാർ മുതലെടുക്കയാണ് ചെയ്യുന്നത്. തട്ടിപ്പുകാരുടെ മറ്റൊരു രീതിയാണ് ഇ-സിം ഹാക്കിങ്.

സാധാരണ സിം കാർഡുകള്‍ക്ക് പകരം ഉപയോഗിക്കാവുന്ന എംബഡഡ് സിം ആണ് ഇ-സിമ്മുകള്‍. ഐഫോണുകള്‍ ഉള്‍പ്പടെ പല ഫ്ളാഗ്ഷിപ്പ് ഫോണുകളിലും ഇ-സിം സൗകര്യമുണ്ട്. ഇ-സിം ഉപയോഗിച്ചാല്‍ ഫോണില്‍ ഫിസിക്കല്‍ സിംകാർഡുകള്‍ ഉപയോഗിക്കേണ്ടതില്ല.

ഉപഭോക്താവിന് ടെലികോം സേവനദാതാക്കളെ നേരിട്ട് ബന്ധപ്പെടാതെ തന്നെ ഒരു ഇ-സിം കണക്ടിവിറ്റി എടുക്കാൻ കഴിയും. ടെലികോം കമ്ബനികള്‍ക്ക് ദൂരെ നിന്ന് കൊണ്ട് തന്നെ അവ പ്രോഗ്രാം ചെയ്യാനും, ഡീ ആക്ടിവേറ്റ് ചെയ്യാനും, ഡിലീറ്റ് ചെയ്യാനും ഇ-സിം കണക്ഷൻ മറ്റൊരു ഡിവൈസിലേക്ക് മാറ്റാനുമെല്ലാം കഴിയും. ഇങ്ങനെയാണ് ഇ-സിമ്മിന്റെ നിയന്ത്രണം ഹാക്കർമാർ കൈക്കലാക്കുന്നത്.

*ഇത് തടയാനുള്ള മാർഗങ്ങളെന്തൊക്കായാണെന്ന് നോക്കാം*

ഇടവിട്ട സമയങ്ങളില്‍ പാസ് വേർഡുകള്‍ മാറ്റണം. അക്കൗണ്ട് വിവരങ്ങള്‍ ഇടയ്ക്കിടെ പരിശോധിക്കുകയും ചെയ്യുക. അക്കൗണ്ടുമായി ബന്ധപ്പെട്ട് തട്ടിപ്പുകള്‍ നടന്നതായി ബോധ്യപ്പെട്ടാല്‍ ഉടനടി ബാങ്കിനെ സമീപിക്കണം. ‘2 ഫാക്ടർ ഒഥന്റിഫിക്കേഷൻ സെക്യൂരിറ്റി’ സൗകര്യവും ഉപയോഗിക്കണം. ഇതിലൂടെ നമ്മുടെ സിമ്മിലെ വിവരങ്ങള്‍ സുരക്ഷിതമായിരിക്കും.

*ശക്തമായ പാസ്‌വേർഡ്*

നല്‍കാൻ ശ്രമിക്കണം. ഇമെയിലും മെസേജുകളും ജാഗ്രതയോടെ പരിശോധിക്കുക. ഇവയില്‍ അക്ഷരത്തെറ്റുകള്‍ ഉണ്ടെങ്കില്‍ പ്രത്യേകിച്ചും. ഡൊമൈൻ നെയിമുകള്‍ ശരിയാണോ എന്നും പരിശോധിക്കേണ്ടതുണ്ട്. വിചിത്രമായി തോന്നാവുന്ന ലിങ്കുകളുടെ കാര്യത്തിലും അറ്റാച്ച്‌മെന്റുകളുടെ കാര്യത്തിലും ഇത് ബാധകമാണ്.

*ഫോണില്‍ സിഗ്നല്‍* നഷ്ടപ്പെടുന്നുണ്ടോയെന്ന്പരിശോധിക്കുക. ഓണ്‍ലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായെന്ന് അറിഞ്ഞു കഴിഞ്ഞാല്‍ ഉടനടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്ത്യൻ സൈബർ ക്രൈം കോ ഓർഡിനേഷൻ സെന്റർ (ഐ 4 സി) എന്ന ഓപ്പറേഷൻസ് വിഭാഗത്തിന്റെ നമ്പറായ 1930 വിളിക്കുക. ഉടൻ അറിയിച്ചാല്‍ നഷ്ടപ്പെട്ട പണം ബാങ്കില്‍ തടഞ്ഞുവയ്ക്കാൻ കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here