കൊച്ചി. അന്താരാഷ്ട്ര നിക്ഷേപക സംഗമത്തിൽ പ്രതീക്ഷയർപ്പിച്ച് കേരളം.സമാപന ദിവസമായ ഇന്ന് കേരളത്തിലേക്കുള്ള വൻകിട നിക്ഷേപക പദ്ധതികളുടെ പ്രഖ്യാപനം ഉണ്ടാകും.30,000 കോടിയിലധികം രൂപയുടെ നിക്ഷേപങ്ങളാണ് ഇതിനകം പ്രഖ്യാപനം നടത്തിയിരിക്കുന്നത്
കേരളത്തിൻറെ വികസന രംഗത്ത് വൻ കുതിപ്പ് ചാട്ടത്തിന് വഴിയൊരുക്കുന്ന അന്താരാഷ്ട്ര നിക്ഷേപ സംഗമം ഇന്ന് അവസാനിക്കുമ്പോൾ വൻ നിക്ഷേപങ്ങളുടെ വൻ പ്രഖ്യാപനമാണ് പ്രതീക്ഷിക്കുന്നത്. കേരളം 2047 എന്ന സെക്ഷനോടുകൂടിയാകും നിക്ഷേപക സംഗമം അവസാനിക്കുക.നിക്ഷേപ സംഗമത്തിന്റെ പരിണിതഫലം വരും ദിവസങ്ങളിൽ വ്യക്തമാകുമെന്ന് സർക്കാർ പറയുമ്പോൾ എത്ര കോടി രൂപയുടെ നിക്ഷേപമാകും കേരളത്തിൽ എത്തുകയെന്നതിൽ ഏറെക്കുറെ ചിത്രം തെളിയും.മലേഷ്യ, ഫ്രാൻസ് രാജ്യങ്ങളുടെ പങ്കാളിത്തം ഇന്നത്തെ നിക്ഷേപക സംഗമത്തിൽ ഉണ്ടാകും. നിക്ഷേപക നിർദേശങ്ങളുമായി എത്തുന്ന സംരംഭകരുമായി താല്പര്യ പത്രത്തിന് കൈകൊടുക്കുന്ന സർക്കാർ,അവ നടപ്പിലാക്കാനാകും പരമാവധി ശ്രമിക്കുക.അടുത്ത അഞ്ചുവർഷത്തിനുള്ളിൽ അദാനി ഗ്രൂപ്പ് കേരളത്തിലെ വിവിധ പദ്ധതികളിലായി 30,000 കോടി രൂപയാകും നിക്ഷേപിക്കുക.ആസ്റ്റർ ഡി എം ഹെൽത്ത് കെയർ ഇപ്പോൾ 850 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് കഴിഞ്ഞു.ഐടി, ഭക്ഷ്യസംസ്കരണ മേഖലകളിൽ വമ്പൻ നിക്ഷേപത്തിനാണ് ലുലു ഗ്രൂപ്പ് തയ്യാറെടുക്കുന്നത്.അഭിപ്രായഭിന്നത നിലനിൽക്കുമ്പോഴും പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയുള്ള സംഗമത്തിൽ ഇന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലികുട്ടി പങ്കെടുക്കും
ആഗോള നിക്ഷേപ ഉച്ചകോടിയിൽ വമ്പൻ പ്രഖ്യാപനവുമായാണ് പല നിക്ഷേപകരും എത്തിയത്. ടാറ്റ ഗ്രൂപ്പും ഷറഫ് ഗ്രൂപ്പും കേരളത്തിൽ നിക്ഷേപം പ്രഖ്യാപിച്ചു. ഉച്ചകോടി ഇന്ന് സമാപിക്കും
നിക്ഷേപക സംഗമം അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ ഏതൊക്കെ പദ്ധതികൾ,എത്ര കോടിയുടെ നിക്ഷേപം എന്നീ കേരളത്തിലേക്ക് വന്നതെന്ന് സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിക്കും.ഒരു ലക്ഷം കോടിക്ക് മുകളിൽ നിക്ഷേപം കടക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷറഫ് ഗ്രൂപ്പ് 5000 കോടി രൂപയുടെ നിക്ഷേപം നടത്താൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. തുറമുഖ ലോജിസ്റ്റിക് മേഖലയിലാണ് നിക്ഷേപം നടത്തുകയെന്ന് ഗ്രൂപ്പ് ചെയർമാൻ ഷറഫുദ്ദീൻ ഷറഫ് പറഞ്ഞു
നൂറു ടണ്ണിന് താഴെയുള്ള ബോട്ടുകളുടെ നിർമാണ യൂണിറ്റ് തുടങ്ങുമെന്നാണ് ടാറ്റ ഗ്രൂപ്പിന്റെ പ്രഖ്യാപനം.നിക്ഷേപക സംഗമം ടൂറിസം മേഖലയിൽ ഗുണകരമാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
അദാനി , ലുലു , ആസ്റ്റർ ഗ്രൂപ്പുകൾ ഇതിനകം വമ്പൻ നിക്ഷേപങ്ങളാണ് പ്രഖ്യാപിച്ചത്. അദാനി ഗ്രൂപ്പ് 30000 കോടിയുടെ നിക്ഷേപം നടത്തും. ഇതില്‍ വിഴിഞ്ഞത്ത് 20,000 കോടിയുടെ അധിക നിക്ഷേപമെത്തും. 5000 കോടിയുടെ ഇ കൊമേഴ്സ് ഹബ് പദ്ധതിയും തുടങ്ങും. തിരുവനന്തപുരം വിമാനത്താവളത്തില്‍ 5000 കോടിയുടെ വികസന വാഗ്ദാനമാണ് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. തെലുങ്കാനയിലെ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് 3000 കോടിയും ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ 850 കോടിയുടെ നിക്ഷേപവും പ്രഖ്യാപിച്ചു. ലുലു ഗ്രൂപ്പിന്‍റെ പുതിയ നിക്ഷേപ പദ്ധതികൾ ഉടൻ അറിയാം. ഐടി സേവന മേഖലയിലും ഭക്ഷ്യ സംസ്കരണ രംഗത്തും ലുലു നിക്ഷേപം നടത്തും.