തിരുവനന്തപുരം.വൈസ് ചാൻസിലറുടെ എതിർ നീക്കങ്ങൾ മറികടന്ന് കേരള സർവകലാശാല രജിസ്ട്രാർക്ക് പുനർനിയമനം നൽകാൻ സിൻഡിക്കേറ്റ് തീരുമാനം. ഇതോടെ നാല് വർഷം കൂടി ഡോ. കെ എസ് അനിൽകുമാറിന് രജിസ്ട്രാറായി തുടരാനാകും.. 22 പേർ പങ്കെടുത്ത യോഗത്തിൽ രണ്ട് ബി ജെ പി അംഗങ്ങൾ പുനർ നിയമനത്തെ എതിർത്തു.. എന്നാൽ ഭൂരിപക്ഷ തീരുമാനം യോഗം അംഗീകരിക്കുകയായിരുന്നു. സിൻഡിക്കേറ്റ് യോഗം ചേരാതെ തന്നെ രജിസ്റ്റർ നിയമനത്തിന് അപേക്ഷ ക്ഷണിച്ച് നേരത്തെ വൈസ് ചാൻസിലർ പത്രപരസ്യം അടക്കം നൽകിയിരുന്നു. ഹൈക്കോടതി നിർദേശപ്രകാരം കൂടിയാണ് വൈസ് ചാൻസിലർ സിൻഡിക്കേറ്റ് യോഗം വിളിച്ചു ചേർത്തത്.
Home News Breaking News വൈസ് ചാൻസിലറുടെ എതിർ നീക്കങ്ങൾ മറികടന്ന് കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാറിന് പുനർനിയമനം