കുണ്ടറ: ട്രെയിൻ അട്ടിമറിയ്ക്ക് ശ്രമം നടന്നതായി സംശയിക്കപ്പെടുന്ന രണ്ട് യുവാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. രണ്ട് മണിയോടെ ഇവർ പാളത്തിന് സമീപത്തുകൂടെ നടന്നു വരുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
പാളത്തിന് കുറുകെ പോസ്റ്റ് വച്ചത് കണ്ടത് രാത്രി 2 മണിയ്ക്ക് ആയിരുന്നു. എഴുകോൺ പോലീസ് എത്തി പോസ്റ്റ് മാറ്റി. ലഹരി സംഘങ്ങൾ ആയിരിക്കുമെന്നാണ് പോലീസ് ആദ്യം കരുതിയത്. മൂന്ന് മണിയോടെ വീണ്ടും ഇതേ സ്ഥാനത്ത് പോസ്റ്റ് ഇട്ടിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസെത്തി അത് മാറ്റി. തുടർന്നാണ്
അട്ടിമറി സാധ്യത സംശയിച്ചത്. പുനലൂർ റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു. 3.25 ന് പാലരുവി ട്രെയിൻ കടന്നു പോകുന്നതിന് മുൻപാണ് സംഭവം.