കേരളത്തിന്റെ ചരിത്ര ജയം… നിര്‍ണായകമായ ആ ഹെല്‍മറ്റ് ഇനി നിത്യസ്മാരകം

Advertisement

കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനല്‍ പ്രവേശിച്ചപ്പോള്‍ അതില്‍ നിര്‍ണായകമായ ഒരു ഹെല്‍മറ്റും ഉണ്ടായിരുന്നു. ഫീല്‍ഡ് ചെയ്ത സല്‍മാന്‍ നിസാര്‍ ധരിച്ച ആ ഹെല്‍മറ്റ് ഇനി നിത്യസ്മാരകമാകും. ആ ഹെല്‍മറ്റ് സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ടീമിനോടു ആവശ്യപ്പെട്ടിട്ടുണ്ട്. ചരിത്ര നേട്ടത്തിന്റെ സ്മാരകമായി ആ ഹെല്‍മറ്റ് ഇനി കെസിഎ ആസ്ഥാനത്ത് ചില്ലിട്ട് സൂക്ഷിക്കും. കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കുമ്പോള്‍ അതിന്റെ ഗാലറിയിലെ പവലിയനില്‍ അതു സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്- കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് വ്യക്തമാക്കി.
സെമിയില്‍ ആദിത്യ സാര്‍വതെയെ ബൗണ്ടറി കടത്താന്‍ ഗുജറാത്തിന്റെ വാലറ്റക്കാരന്‍ അര്‍സാന്‍ നാഗ്വസ്വല്ല അടിച്ച പന്ത് ഷോര്‍ട്ട് ലെഗില്‍ നിന്ന ഫീല്‍ഡര്‍ സല്‍മാന്‍ നിസാറിന്റെ ഹെല്‍മറ്റില്‍ തട്ടി ഉയര്‍ന്നു പൊങ്ങി. സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്ത ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ആ പന്ത് ക്യാച്ചെടുക്കുകയായിരുന്നു. ഇതോടെ 2 റണ്‍സിന്റെ നിര്‍ണായക ലീഡുമായി കേരളം ഫൈനല്‍ ഉറപ്പിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here