ന്യൂസ് അറ്റ് നെറ്റ്      ‘സിനിമാ’ വാർത്തകൾ

Advertisement

നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന ‘രണ്ടാംയാമം’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. മെല്ലെ വന്നു പ്രിയന്‍ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സംവിധായകന്‍ നേമം പുഷ്പരാജ് തന്നെയാണ്. മോഹന്‍ സിത്താര സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ചിത്രയാണ്. കേന്ദ്ര കഥാപാത്രമായി എത്തുന്ന സ്വാസികയുടെ നൃത്തരംഗമാണ് ഗാനത്തില്‍. ഫോര്‍ച്യൂണ്‍ ഫിലിംസിന്റെ ബാനറില്‍ ആര്‍ ഗോപാലാണ് ഈ ചിത്രം തിരക്കഥ രചിച്ച് നിര്‍മ്മിക്കുന്നത്. കാലങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന ചതിയ്ക്കും വഞ്ചനയ്ക്കുമെതിരെ സ്ത്രീകളുടെ പോരാട്ടത്തിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ നേമം പുഷ്പരാജ് അവതരിപ്പിക്കുന്നത്. സാസ്വികയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ കഥാപാത്രമായിരിക്കും ഇതിലെ സോഫിയ. യുവനിരയിലെ ശ്രദ്ധേയരായ ധ്രുവനും ഗൗതം കൃഷ്ണയുമാണ് ഈ ചിത്രത്തിലെ നായകന്മാര്‍. ജോയ് മാത്യു, സുധീര്‍ കരമന, നന്ദു, ഷാജു ശ്രീധര്‍, രാജസേനന്‍, ജഗദീഷ് പ്രസാദ്, രേഖ രമ്യാ സുരേഷ്, ഹിമാശങ്കരി, എ ആര്‍ കണ്ണന്‍, അംബിക മോഹന്‍, രശ്മി സജയന്‍ എന്നിവരും പ്രധാന താരങ്ങളാണ്. സംഭാഷണം എം പ്രശാന്ത്. നേമം പുഷ്പരാജിന്റെ ഗാനങ്ങള്‍ക്ക് മോഹന്‍ സിതാര ഈണം പകര്‍ന്നിരിക്കുന്നു.

വിവിധ രാജ്യാന്തര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത സൂപ്പര്‍ നാച്ചുറല്‍ ത്രില്ലര്‍ ‘വടക്കന്‍’ എന്ന സിനിമയുടെ ട്രെയിലര്‍ ഇറങ്ങി. ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്ന കിഷോര്‍ പാരാനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്ററായാണ് എത്തുന്നത്. ഒട്ടേറെ രഹസ്യങ്ങളും നിഗൂഢതകളും ഒളിഞ്ഞിരിക്കുന്ന സിനിമ ഒരേ സമയം പ്രേക്ഷകരില്‍ കൗതുകവും ആകാംക്ഷയും ജനിപ്പിക്കുന്നതാണ്. സജീദ് എ. കഥയെഴുതി സംവിധാനം ചെയ്ത് കിഷോറും ശ്രുതി മേനോനും പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്ന ‘വടക്കന്‍’ ഓഫ് ബീറ്റ് സ്റ്റുഡിയോസാണ് നിര്‍മിച്ചിരിക്കുന്നത്. മാര്‍ച്ച് ഏഴിനാണ് സിനിമയുടെ റിലീസ്. കേരളീയ പശ്ചാത്തലത്തിലാണെങ്കിലും ഹോളിവുഡിനെ വെല്ലുന്ന സാങ്കേതിക തികവാണ് നിര്‍മാതാക്കളായ ഓഫ്ബീറ്റ് സ്റ്റുഡിയോസ് ഉദ്ദേശിക്കുന്നത്. പുരാതന വടക്കേ മലബാറിലെ നാടോടിക്കഥകളുടെ കഥാതന്തുവില്‍ ഒരുങ്ങുന്ന ഒരു സൂപ്പര്‍നാച്ചുറല്‍ ത്രില്ലറാണ് ‘വടക്കന്‍’. മലയാളം കൂടാതെ കന്നഡയിലേക്ക് മൊഴിമാറ്റിയും റിലീസിനായി ഒരുങ്ങുന്നുണ്ട്. കിഷോറിനേയും ശ്രുതിയേയും കൂടാതെ മെറിന്‍ ഫിലിപ്പ്, മാലാ പാര്‍വ്വതി, രവി വെങ്കട്ടരാമന്‍, ഗാര്‍ഗി ആനന്ദന്‍, ഗ്രീഷ്മ അലക്സ്, കലേഷ് രാമാനന്ദ്, കൃഷ്ണ ശങ്കര്‍, ആര്യന്‍ കതൂരിയ, മീനാക്ഷി ഉണ്ണികൃഷ്ണന്‍, സിറാജ് നാസര്‍, രേവതി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ ഒരുമിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here