ന്യൂഡെല്‍ഹി.മണാലിയിലേക്ക് വിനോദയാത്ര പോയി വൈറലായ നബീസുമ്മയെ വിമർശിച്ച മതപണ്ഡിതൻ ഇബ്രാഹിം സഖാഫിയെ ന്യായീകരിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. സ്ത്രീകൾക്ക് യാത്ര പോകാൻ ഭർത്താവ് അല്ലെങ്കിൽ പിതാവോ മകനോ കൂടെ വേണമെന്ന് ഇസ്ലാമിൽ നിയമമുണ്ടെന്നു കാന്തപുരം. ആവശ്യമുണ്ടെങ്കിലെ സ്ത്രീ യാത്ര പോകേണ്ടതുള്ളൂ എന്നും കാന്തപുരം.
ഭർത്താവ് മരിച്ച സ്ത്രീകൾ വീട്ടിലിരിക്കണമെന്നായിരുന്നു നബീസുമ്മക്കെതിരായ കാന്തപുരം വിഭാഗം നേതാവും മതപണ്ഡിതനുമായ ഇബ്രാഹിം സഖാഫിയുടെ പ്രസ്താവന.വിഷയം തനിക്ക് അറിയില്ല എന്ന് പറഞ്ഞ കന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, എന്നാൽ സ്ത്രീകൾക്ക് യാത്ര പോകാൻ ഭർത്താവ് അല്ലെങ്കിൽ പിതാവോ മകനോ കൂടെ വേണമെന്ന് ഇസ്ലാമിൽ നിയമമുണ്ടെന്നു വ്യക്തമാക്കി.
ആവശ്യമുണ്ടെങ്കിലേ സ്ത്രീ യാത്ര പോകേണ്ടതുള്ളൂ. നിങ്ങൾ ഭാര്യമാരെ ഒറ്റയ്ക്ക് വിടില്ലല്ലോ എന്ന് മാധ്യമപ്രവർത്തകരോട് കാന്തപുരത്തിന്റെ മറുചോദ്യം,ഒറ്റയ്ക്ക് പോകാറുണ്ട് എന്ന മറുപടിയ്ക്ക് പ്രതികരണം ഇങ്ങനെ. ടിക്കറ്റ് എടുക്കാൻ തിക്കും തിരക്കും ഉണ്ടാകും, അപ്പോൾ കൂടെ പുരുഷൻ ഉണ്ടാകുന്നതാണ് ഉചിതമെന്നാണ് കാന്തപുരത്തിന്റ വിശദീകരണം.