വടകരയില്‍ വീടിന് തീപിടിച്ച് വയോധിക മരിച്ചു. വില്യാപ്പള്ളി സ്വദേശിനി നാരായണി (80) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. തീപടര്‍ന്ന സമയം ഇവര്‍ വീട്ടില്‍ ഒറ്റക്കായിരുന്നു. മകനും ഭാര്യയും പുറത്തുപോയ സമയത്തായിരുന്നു വീട്ടില്‍ തീപിടിത്തമുണ്ടായത്.
വീട്ടില്‍ നിന്ന് തീ ആളിപടരുന്നത് കണ്ടാണ് സമീപവാസികളെത്തിയത്. അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.