കൊല്ലം. കൊട്ടിയത്ത് വാടക കൊടുക്കാത്തതിന് കുട്ടികളെ വീട്ടുനുള്ളിൽ പൂട്ടിയിട്ട് വീട്ടുടമ. വീട്ടിലേക്കുള്ള വൈദ്യുതിയും വിഛേ ദിച്ചു. മാതാവ് വീട്ടിലില്ലാത്ത സമയത്താണ് സംഭവം.ഇചതു സംബന്ധിച്ച് വാര്‍ത്ത നല്‍കിയ 24 ചാനല്‍ വീടിൻ്റെ വാടക കുടിശ്ശിക ഏറ്റെടുത്തു. വാടക കുടിശ്ശിക 24 അടയ്ക്കുമെന്ന് ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ അറിയിച്ചു.
ഇന്ന് വൈകുന്നേരം 6 മണിയ്ക്കാണ് 4 മാസത്തെ വാടക കുടിശ്ശിക നൽകാനുണ്ടെന്ന് ആരോപിച്ച് വീട്ടുടമ 5 വയസ്സും , 17 വയസ്സുള്ള കുഞ്ഞുങ്ങളെ വീട്ടിനുള്ളിൽ പൂട്ടിയിട്ടത്.
വീട്ടിലേക്കുള്ള വൈദ്യുതിയും വിശ്ചേദിച്ച ശേഷം, വെളളം തുറന്ന് വിടുകയും ചെയ്തു. കുട്ടികളുടെ മാതാവ് വീട്ടിലില്ലാത്ത സമയത്താണ് ഗുണ്ടായിസം അരങ്ങേറിയത്
രോഗിയായ മാതാവ് വാടക കൊടുക്കാൻ പറ്റാത്ത സാഹചര്യത്തിൽ ആയിരുന്നു. സഹായം തേടി യൂസഫലിയെ കാണാനായി മാതാവ് തൃശ്ശൂരിലേക്ക് പോയ സമയത്താണ് വീട്ടുടമയുടെ ക്രൂരത അരങ്ങേറിയത്.
കുട്ടികളുടെ ദുരിതം ചാനല്‍ വാർത്തയായി പുറം ലോകത്ത് എത്തിച്ചതിന് പിന്നാലെ വാടക കുടിശിക ഏറ്റെടുത്തതായി ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ അറിയിച്ചു. എല്‍ കുട്ടികളെ പൂട്ടിയിട്ട സംഭവത്തിൽ കൊട്ടിയം പോലീസ് തുടർ നടപടികൾ സ്വീകരിക്കും.