പാലക്കാട് : ഉറങ്ങിക്കിടന്ന അമ്മയെ മകൻ ഹോളാബ്രിക്സ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. അഗളി അട്ടപ്പാടി അരളിക്കോണം സ്വദേശി രേഷിയാണ് ഇന്ന് പുലർച്ചെ കൊല്ലപ്പെട്ടത്.ഇവരുടെ മകൻ രഘു (36 ) പുതൂർ പോലീസ് കസ്റ്റഡിയിലാണ്. കോട്ടത്തറ ആശുപത്രിയിലുള്ള മൃതദേഹം അഗളി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റും. കുടുംബ പ്രശനങ്ങളാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്നാണ് വിവരം.
Home News Breaking News അഗളിയിൽ ഉറങ്ങിക്കിടന്ന അമ്മയെ മകൻ ഹോളാബ്രിക്സ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി