വാർത്താനോട്ടം

Advertisement

2025 ഫെബ്രുവരി 23 ശനി

BREAKING NEWS

👉അഗളിയിൽ ഉറങ്ങിക്കിടന്ന അമ്മയെ മകൻ ഹോളാബ്രിക്സ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

👉 അഗളി അട്ടപ്പാടി അരളിക്കോണം സ്വദേശി രേഷിയാണ് ഇന്ന് പുലർച്ചെ കൊല്ലപ്പെട്ടത്.ഇവരുടെ മകൻ രഘു (36 ) പുതൂർ പോലീസ് കസ്റ്റഡിയിലാണ്.

👉ആറ്റിങ്ങൽ നഗരൂരിൽ മിസ്സോറാം സ്വദേശിയായ മൂന്നാം വർഷ എഞ്ചിനിയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു.

👉മൂന്നാം വർഷ വിദ്യാർത്ഥി മിസ്സോറാം സ്വദേശി വാലൻൻ്റെൻ വി എൽ ചാന (24) ആണ് മരിച്ചത്.

👉തെലങ്കാന നാഗർ കൂർണ്ണൂലിൽ ടണൽ ഇടിഞ്ഞ് വീണ് അപകടത്തിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം സൈന്യം ഏറ്റെടുത്തു.

👉 2 എഞ്ചിനിയർമാർ ഉൾപ്പെടെ എട്ട് തൊഴിലാളികളാണ് കുടുങ്ങി കിടക്കുന്നത്.

👉 ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി വത്തിക്കാൻ.

👉 മാർപാപ്പയ്ക്ക് കടുത്ത ശ്വാസതടസം ഉണ്ടായതിനെത്തുടർന്ന് ശനിയാഴ്ച കൃത്രിമശ്വാസവും രക്തവും നൽകേണ്ടിവന്നതായി വത്തിക്കാൻ അധികൃതർ അറിയിച്ചു.

👉കുണ്ടറയിൽ റെയിൽവേ പാളത്തിൽ പോസ്റ്റ് വെച്ച പ്രതികളെ ഇന്ന് റെയിൽവേ പോലീസിന് കൈമാറും

🌴കേരളീയം🌴

🙏 വമ്പന്‍ നിക്ഷേപ പ്രഖ്യാപനത്തോടെ ഇന്‍വെസ്റ്റ് കേരള നിക്ഷേപക സംഗമത്തിന് സമാപനം. കൊച്ചിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമത്തിലൂടെ കേരളത്തിലേക്ക് ഒന്നര ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു.

🙏 സംസ്ഥാനത്തെ 28 തദ്ദേശവാര്‍ഡുകളില്‍ നാളെ വോട്ടെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. വോട്ടെടുപ്പ് നാളെ രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ്.

🙏 കന്യാകുമാരി തീരത്ത് ഇന്ന് കള്ളക്കടല്‍ ജാഗ്രത നിര്‍ദ്ദേശം. ഇന്ന് ഉച്ചയ്ക്ക് 02.30 മുതല്‍ രാത്രി 11.30 വരെ 0.9 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

🙏 കൊല്ലം കുണ്ടറയില്‍ റെയില്‍വെ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുണ്‍ എന്നിവരാണ് പിടിയിലായത്.

🙏 ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാര്‍ സ്വകാര്യ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ നവജാത ശിശുവിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് തുടര്‍ന്നുള്ള വിദഗ്ധ പരിചരണം ഉറപ്പാക്കി.

🙏 തൃശൂര്‍ ഇരിഞ്ഞാലക്കുടയില്‍ ഷെയര്‍ ട്രേഡിങ്ങിന്റെ പേരില്‍ വന്‍ നിക്ഷേപ തട്ടിപ്പ്. ബില്യണ്‍ ബീസ് എന്ന സ്ഥാപനത്തിന്റെ ഉടമകളായ ബിബിന്‍ കെ ബാബുവും സഹോദരങ്ങളുമാണ് 150 കോടി തട്ടിയെടുത്ത് മുങ്ങിയത്. 10 ലക്ഷം മുടക്കിയാല്‍ പ്രതിമാസം 30,000 മുതല്‍ അര ലക്ഷം രൂപ വരെ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

🇳🇪 ദേശീയം 🇳🇪

🙏 എയര്‍ ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ഭോപ്പാലില്‍ നിന്ന് ദില്ലിയിലേക്കുള്ള യാത്രക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ തനിക്ക് ലഭിച്ചത് തകര്‍ന്ന സീറ്റാണെന്നും യാത്രക്കാരെ വഞ്ചിക്കുന്ന നടപടിയാണ് എയര്‍ ഇന്ത്യ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

🙏 തെലങ്കാനയില്‍ നിര്‍മാണപ്രവൃത്തികള്‍ക്കിടെ തുരങ്കം തകര്‍ന്നു. ഏഴ് തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട് . നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കമാണ് തകര്‍ന്നത്. തുരങ്കത്തിന്റെ ഒരു ഭാഗത്തുണ്ടായ ചോര്‍ച്ച പരിഹരിക്കാന്‍ തൊഴിലാളികള്‍ അകത്ത് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്.

🙏 കേന്ദ്രം പതിനായിരം കോടി രൂപ ഫണ്ട് നല്‍കാമെന്ന് വാഗ്ദാനം ചെയ്താലും ദേശീയ വിദ്യാഭ്യാനയം തമിഴ്നാട്ടില്‍ നടപ്പിലാക്കില്ലെന്ന നിലപാടിലുറച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.

👉 ഭാഷയ്ക്ക് വേണ്ടി ജീവന്‍ വരെ കളഞ്ഞവരാണ് തമിഴരെന്നും അക്കാര്യത്തില്‍ കളിക്കരുതെന്നും നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ഹാസന്‍. ഭാഷാപരമായ അഭിമാനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

🙏 പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസിനെ നിയമിച്ചു. നിലവിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്രയ്ക്ക് പുറമെയാണ് ശക്തികാന്ത ദാസ് കൂടി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് എത്തുന്നത്.

🇦🇺 അന്തർദേശീയം 🇦🇽

🙏 ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരമെന്ന് വത്തിക്കാന്‍. ശ്വാസകോശ അണുബാധയെ തുടര്‍ന്നു റോമിലെ ജെമിലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിനിലാണ് വത്തിക്കാന്‍ വ്യക്തമാക്കിയിരിക്കുന്നത്.

🙏 ഇന്ത്യയിലെ തിരഞ്ഞെടുപ്പിനായി യു.എസ്. ഫണ്ട് നല്‍കിയിരുന്നുവെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം തെറ്റെന്ന് അമേരിക്കയിലെ മുന്‍നിര ദിനപത്രമായ വാഷിങ്ടണ്‍ പോസ്റ്റ്. തിരഞ്ഞെടുപ്പിലെ ജനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനായി യു.എസ്.എ.ഐ.ഡിയില്‍ നിന്ന് ഇന്ത്യയ്ക്ക് 2.1 കോടി ഡോളര്‍ നല്‍കിയെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇലോണ്‍ മസ്‌കിന് കീഴിലുള്ള ‘ഡോജും’ പറഞ്ഞത്.

🙏 മെക്സിക്കോയുമാ
യുള്ള അതിര്‍ത്തി അടച്ചും യുഎസ് സൈനിക തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ സാമൂഹ്യമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് അതിര്‍ത്തി അടച്ച വിവരം ട്രംപ് അറിയിച്ചത്.

കായികം 🏏

🙏 ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. ലീഗില്‍ രണ്ടാംസ്ഥാനത്തുള്ള ഗോവ എഫ്.സി.യോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. ഈ തോല്‍വിയോടെ കേരളത്തിന്റെ പ്ലേ ഓഫ് സാധ്യത തീര്‍ത്തും മങ്ങി.

🙏 ചാംപ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് അഞ്ച് വിക്കറ്റിന്റെ അതിഗംഭീര വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 143 പന്തില്‍ 163 റണ്‍സെടുത്ത ബെന്‍ ഡക്കറ്റിന്റെ മികവോടെ 8 വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സെടുത്തിരുന്നു.

🙏 ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ന് ഇന്ത്യാ-പാക് പോരാട്ടം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30ന് മത്സരം ആരംഭിക്കും. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം

LEAVE A REPLY

Please enter your comment!
Please enter your name here