മലപ്പുറം. പി വി അൻവർ തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ പ്രതിനിധി സമ്മേളനം ഇന്ന് മഞ്ചേരിയിൽ നടക്കും. തൃണമുൽ കോൺഗ്രസ് ദേശീയ നേതാക്കളും എം.പിമാരുമായ ഡെറെക് ഒ ബ്രയാൻ, മഹുവ മൊയ്ത്ര എന്നിവർ മുഖ്യ അതിഥികളാകും. വന്യജീവി ആക്രമണവും കേന്ദ്ര സംസ്ഥാന നയങ്ങളും എന്ന വിഷയത്തിൽ മഹുവ മൊയ്ത്ര സെമിനാറിൽ സംസാരിക്കും. UDFലെയും LDF ലെയും നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് Pv അൻവർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഉച്ചയ്ക് 1.30 ദേശീയ നേതാക്കൾ മാധ്യമങ്ങളെ കാണും