കൊച്ചി. ആഗോള നിക്ഷേപക സംഗമത്തിലെ വാഗ്ദാനങ്ങൾ വേഗത്തിൽ യാഥാർത്ഥ്യമാക്കാൻ സർക്കാർ നടപടിയെടുക്കും.കൃത്യമായ ഇടവേളകളിൽ പദ്ധതിയുടെ പുരോഗതി മുഖ്യമന്ത്രി നേരിട്ടുതന്നെ വിലയിരുത്തും.നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാനും സംവിധാനം ഒരുക്കും
വമ്പൻ വാഗ്ദാനങ്ങളാണ് കൊച്ചിയിൽ രണ്ടുദിവസങ്ങളായി നടന്ന നിക്ഷേപക സംഗമത്തിൽ കേരളത്തെ തേടിയെത്തിയത്.ഒരുലക്ഷം കോടി രൂപയുടെ നിക്ഷേപം ലഭിക്കുമെന്ന് സർക്കാർ കണക്കാക്കിയെടുത്ത് ലഭിച്ചത് 1,52,905 കോടിയുടെ നിക്ഷേപം.അദാനി ലുലു, ആസ്റ്റർ തുടങ്ങി വലുതും ചെറുതുമായ നിക്ഷേപങ്ങൾ .ഒപ്പുവച്ച് താൽപര്യപത്രം കാലതാമസമില്ലാതെ യാഥാർത്ഥ്യമാക്കാനാണ് സർക്കാരിൻറെ ഇനിയുള്ള ശ്രമം.നടത്തിപ്പിനായി അതിവേഗം സംവിധാനം കൊണ്ടുവരും.പ്ലാൻറേഷൻ ഭൂമി മറ്റ് വ്യവസായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് നിയമ ഭേദഗതി വേണ്ടിവരും.ഇത് പഠിക്കാനായി
റവന്യുമന്ത്രിയും വ്യവസായമന്ത്രിയും ഉൾപ്പെടുന്ന മന്ത്രി തല ഉപസമിതി രൂപീകരിക്കും.പ്രത്യേക നോഡൽ ഓഫീസർമാരെ നിയോഗിക്കും.കൂടാതെ മുഖ്യമന്ത്രി നേരിട്ടാകും പദ്ധതിയുടെ പുരോഗതി വിലയിരുത്തുക
നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി ടോൾഫ്രീ നമ്പർ പുറത്തിറക്കും.മൂന്നുവർഷത്തിലൊരിക്കൽ നിക്ഷേപ സംഗമം നടത്താനാണ് തീരുമാനം.രണ്ടുദിവസത്തെ നിക്ഷേപക സംഗമത്തിൽ 24 ഐടി കമ്പനികൾ ഉൾപ്പെടെ 374 കമ്പനികളാണ് താല്പര്യം പത്രം ഒപ്പുവെച്ചത്.
അദാനി ഗ്രൂപ്പ് 30000 കോടിയുടെ നിക്ഷേപം, ആസ്റ്റർ ഗ്രൂപ്പ് 850 കോടി, ഷറഫ് ഗ്രൂപ്പ് 5000 കോടി, ലുലു ഗ്രൂപ്പ് ഐടി സെക്ടറിൽ നിക്ഷേപം, കൃഷ്ണ ഗ്രൂപ്പ് 3000 കോടി രൂപ, ടാറ്റ ബോട്ട് നിർമ്മാണ രംഗത്തേക്ക്, പോളക്കുളത്ത് നാരായണൻ റിനൈ മെഡിസിറ്റി – 500 കോടി, എൻആർഐ പ്രോജക്ട് മാനേജ്മെൻറ് – 5000 കോടി, മോണാർക് കൺസൾട്ടൻസ് ലിമിറ്റഡ് – 5000 കോടി, പോളിമടെക്ക് ഇസ്റ്റർസ്റ്റലർ പ്രൈവറ്റ് ലിമിറ്റഡ് – 920 കോടി, പ്യാരിലാൽ ഫോംസ് ലിമിറ്റഡ്- 925 കോടി, എൻ ആർ ജി കോർപ്പറേഷൻ – 3600, മലബാർ ഗ്രൂപ്പ് – 3000 ( മൂന്ന് പദ്ധതികൾ ), ഫാക്ട് – 1500 കോടി, ഉരാളുങ്കൽ – 600 കോടി, TOFL – 5000 കോടി, ചെറി ഹോൾഡിങ്സ് – 4000 കോടി, അഗാപ്പേ – 500 കോടി, രവി പിള്ള ഗ്രൂപ്പ് – 2000 കോടി എന്നിവയാണ് മുഖ്യ വാഗ്ദാനങ്ങള്‍.