തൃശൂർ. എറവ് ആറാംകല്ലിൽ അടിപിടിക്കിടെ തലയടിച്ച് നിലത്ത് വീണ 59 കാരൻ മരിച്ചു. പുളിക്കത്തറ വീട്ടിൽ മോഹനനാണ് മരിച്ചത്. സംഭവത്തിൽ പ്രദേശവാസികളായ രണ്ടു യുവാക്കളെ അന്തിക്കാട് പോലീസ് കസ്റ്റഡിയിൽ എടുത്തു
ഇന്നലെ രാത്രി എട്ടരക്കാണ് സംഭവം. മദ്യലഹരിയിലായിരുന്ന മോഹനൻ ആറാംകല്ല് സെൻ്ററിൽ വാഹനം തടയാൻ ശ്രമിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. ഇതിനിടെ ഇതുവഴി വന്ന പ്രദേശവാസികളായ യുവാക്കളുമായി മോഹനൻ തർക്കത്തിലായി. അസഭ്യം വിളി ഒടുവിൽ കയ്യാങ്കളിയിലെത്തി. പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടയിൽ പുറകിലേക്ക് തള്ളുകയും മോഹനൻ തലയിടിച്ച് വീഴുകയുമായിരുന്നു