തിരുവനന്തപുരം.പാർട്ടിക്ക് തന്നെ വേണ്ടെങ്കിൽ തനിക്ക് മുന്നിൽ മറ്റു വഴികൾ ഉണ്ടെന്ന് ശശി തരൂർ.ഇംഗ്ലീഷ് മാധ്യമത്തിന്റെ മലയാളം പോട് കാസ്റ്റിലാണ് തരൂരിന്റെ പ്രതികരണം.വോട്ട് ബാങ്കിന് അപ്പുറത്തേക്ക് ജനങ്ങളുടെ വോട്ടുകൾ നേടാൻ കഴിയണം. തനിക്ക് അതിന് കഴിയുമെന്നും ശശി തരൂർ.
കോൺഗ്രസ് പരിശ്രമിച്ചില്ലെങ്കിൽ കേരളത്തിൽ മൂന്നാമത്തെ തവണയും പ്രതിപക്ഷത്ത്
ഇരിക്കേണ്ടിവരും.സ്വന്തം വോട്ടുകൾ കൊണ്ട് മാത്രം കോൺഗ്രസിന് തിരഞ്ഞെടുപ്പ് ജയിക്കാൻ ആവില്ല.കോൺഗ്രസിനെ എതിർക്കുന്നവർ പോലും തനിക്ക് വോട്ട് ചെയ്യുന്നുണ്ട്.തന്റെ സംസാരവും പെരുമാറ്റവും ജനങ്ങൾക്കിഷ്ടം.കേരളത്തിൽ കോൺഗ്രസിന് മികച്ച നേതൃത്വം ഇല്ല എന്ന് പ്രവർത്തകർക്ക് ആശങ്കയുണ്ട് എന്നും തരൂര്‍ പറഞ്ഞു.