കൊല്ലം. കുണ്ടറ റെയിൽവേ ട്രാക്കിൽ ഫോൺ പോസ്റ്റ് കൊണ്ട് ഇട്ട സംഭവം. പ്രതികളെ NIA ചോദ്യം ചെയ്തു. ഇന്നലെ രാത്രി എത്തിയാണ് ചോദ്യം ചെയ്തത്. ‘റെയിൽവേ ട്രാക്കിൽ അല്പസമയത്തിനകം പോലീസിന്റെ പരിശോധന നടക്കും
കുണ്ടറ റെയിൽ വേ ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് വെച്ച സംഭവം ,പ്രതികളുടെ മൊഴിയുടെ വിശദാംശങ്ങൾ ഇങ്ങനെ
കാസ്റ്റ് അയൺ എടുക്കാൻ വേണ്ടിയാണ് ടെലിഫോൺ പോസ്റ്റ് എടുത്തത്. ടെലിഫോൺ പോസ്റ്റിൽ നിന്നും കാസ്റ്റ് അയൺ വേർപെടുത്താൻ ശ്രമിച്ചപ്പോഴാണ് റെയിൽ ട്രാക്കിൽ കൊണ്ടു വെച്ചത് എന്ന് പ്രതികള്‍ പറയുന്നു. ടെലിഫോൺ പോസ്റ്റിൽ നിന്ന് കാസ്റ്റ് അയൺ അടിച്ച് പൊട്ടിച്ച് എടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ടെലിഫോൺ പോസ്റ്റ് ഉപേക്ഷിച്ച് പോയി
മദ്യലഹരിയിൽ ആയതിനാൽ ചെയ്തതിൻ്റെ ഗൗരവം മനസിലായില്ല. പ്രതികളെ ഇന്ന് റിമാൻ്റ് ചെയ്യും. കേസ് കുണ്ടറ പോലീസ് തന്നെ അന്വേഷിക്കും