കൊച്ചി. കുടുംബം അറസ്റ്റ് ഭയന്നിരുന്നതായി പോലീസിന് മൊഴി. പരീക്ഷാ ക്രമക്കേട് കേസിൽ ശാലിനി വിജയ് അറസ്റ്റിലാകുമെന്ന് അമ്മ ശകുന്തള അഗർവാൾ ഭയന്നിരുന്നു. ഇക്കാര്യം അമ്മ പങ്കുവെച്ചിരുന്നതായി ഇളയ മകൾ പോലീസിന് മൊഴി നൽകി. വിദേശത്തേക്ക് പോകാൻ കുടുംബത്തെ നിർബന്ധിച്ചിരുന്നു. വേണ്ടെന്ന് നിർദ്ദേശിച്ചത് മരിച്ച സഹോദരൻ മനീഷ് വിജയ്
ജാർഖണ്ഡിലേക്ക് പോകാൻ മനീഷ് വിജയ് ടിക്കറ്റ് എടുത്തിരുന്നു. എന്നാൽ അമ്മയുടെ ആത്മഹത്യ മൂലമുള്ള മനോവിഷമത്തെ തുടർന്ന് മറ്റ് രണ്ടുപേരും അതേ വഴി തെരഞ്ഞെടുത്തതാകാം എന്ന് പോലീസ്. അമ്മ ആത്മഹത്യ ചെയ്ത ശേഷം ജീവനൊടുക്കാൻ സഹോദരനും സഹോദരിയും തീരുമാനിച്ചതായി കണ്ടെത്തിയിരുന്നു