കൊച്ചി.മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വീടുകളിൽ വിജിലൻസ് പരിശോധന,പാലക്കാട് വാളയാർ ഇൻ ചെക്പോസ്റ്റിൽ നിന്നും ജനുവരി 12 ന് കൈക്കൂലിപ്പണം പിടികൂടിയ കേസിലാണ് മൂന്ന് ജില്ലകളിലായുള്ള പരിശോധന.കൈക്കൂലിപ്പണം പിടികൂടിയ ദിവസം ജോലിയിലുണ്ടായിരുന്ന എം.വി.ഐ, മൂന്ന് എ.എം.വി.ഐമാർ, ഓഫിസ് അസിസ്റ്റൻ്റ് എന്നിവരുടെ വീടുകളിലാണ് പരിശോധന
വിജിലൻസ് എസ്.പി ശശിധരൻ്റെ നേതൃത്വത്തിൽ എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ പരിശോധന തുടരുന്നു. ജനുവരി 12 ന് വാളയാറിൽ നിന്നും ഒന്നര ലക്ഷത്തിലേറെ രൂപയുടെ കൈക്കൂലിപ്പണമാണ് വിജിലൻസ് പിടികൂടിയിരുന്നത്