പാലക്കാട്: തൃത്താലയില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം കാറിലുണ്ടായിരുന്ന ഒരു വയസുള്ള കുഞ്ഞ് മരിച്ചു. ഐസിൻ എന്ന ആണ്‍കുട്ടിയാണ് മരിച്ചത്.
കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് വന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 7 മണിക്കായിരുന്നു അപകടം. പട്ടാമ്പി സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. കാറില്‍ ഉണ്ടായിരുന്ന 8 പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.