ന്യൂഡെല്‍ഹി:മുസ്ലിം സ്ത്രീകൾക്ക് സ്വത്തിൽ തുല്യ അവകാശം ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്ദറിൽ സമരം ചെയ്ത സാമൂഹ്യപ്രവർത്തക വി പി സുഹറയെ ദില്ലി പോലീസ് കസ്റ്റഡിയിലെടുത്തു.
സമരത്തിന് അനുവദിച്ച സമയം കഴിഞ്ഞു എന്ന് പറഞ്ഞാണ് അറസ്റ്റ് ചെയ്തത്. ഇന്നും നാളെയും ഉച്ചയ്ക്ക് ഒരു മണി വരെയായിരുന്നു സമരത്തിന് സമയം അനുവദിച്ചിരുന്നത്. എന്നാൽ ഇന്നത്തെ സമയ പരിധി കഴിഞ്ഞതോടെയാണ് പാർലമെൻ്റ് സ്ട്രീറ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
മുസ്ലിം വ്യക്തി നിയമം ഭേദഗതി ചെയ്യണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് അനിശ്ചിത കാല നിരാഹാര സമരം തുടങ്ങിയത്.തന്റെ ആവശ്യം നേടിയെടുക്കാതെ ഡല്‍ഹിയില്‍ നിന്ന് മടങ്ങുന്ന പ്രശ്‌നമില്ലെന്ന് സുഹറ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മാതാപിതാക്കളുടെ സ്വത്തില്‍ മുസ്ലീം പുരുഷന് തുല്യമായ അവകാശം സ്ത്രീക്കും അനുവദിച്ചുകിട്ടുന്നതിനു വേണ്ടിയാണ് സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ വി പി സുഹറയുടെ അനിശ്ചിത കാല നിരാഹാര സമരം.രാവിലെ 10 മണിയോടെയായിരുന്നു. ജന്തർ മന്ദറിൽ സുഹറ യുടെ ഒറ്റയാൾ സമരം ആരംഭിച്ചത്.
നിശബ്ദമാക്കപ്പെട്ടവര്‍ക്ക് വേണ്ടിയാണ് താന്‍ ശബ്ദിക്കുന്നത്. വിഷയം മനുഷ്യാവകാശത്തിന്റേതാണെന്നും സുഹറ പറയുന്നു. സ്ത്രീകൾക്ക് പരിഗണന നൽകുന്ന മതമാണ് ഇസ്ലാം,എന്ന കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പരാമർശത്തേയും സുഹ്റ വിമര്‍ശിച്ചു
ജന്തർമന്തറിൽ രണ്ടു ദിവസത്തെ സമരത്തിലാണ് ഡൽഹി പോലീസ് അനുമതി നൽകിയിരിക്കുന്നത്, എന്നാൽ ആവശ്യങ്ങൾ അംഗീകരിക്കാതെ ഡൽഹിയിൽ നിന്ന് ഇനി മടക്കമില്ലെന്നാണ് സുഹറ യുടെ തീരുമാനം.