തിരുവനന്തപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു.വട്ടപ്പാറ കുറ്റിയാണി സ്വദേശി ബാലചന്ദ്രൻ ആണ് ഭാര്യ ജയകുമാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്.മരുമകൾ ഉച്ചയ്ക്ക് ഭക്ഷണവുമായി വീട്ടിൽ എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. ജയകുമാരി മൂന്ന് വർഷമായി പാർക്കിസൺസ് രോഗം ബാധിച്ച് കിടപ്പിലാണ്.ഇരുവർക്കും ഇക്കാര്യത്തിൽ മനോവിഷമം ഉണ്ടായിരുന്നതായി ബന്ധുക്കൾ പോലീസിന്
വിവരം നൽകിയിട്ടുണ്ട്.സംഭവത്തിൽ
വട്ടപ്പാറ പോലീസ് അന്വേഷണം ആരംഭിച്ചു